20 December 2024, Friday
KSFE Galaxy Chits Banner 2

തീ​യേ​റ്റ​റു​ക​ളി​ൽ രാ​ത്രി പ​ത്തി​ന് ശേ​ഷം പ്രദർശനമില്ല

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
December 28, 2021 5:01 pm

സം​സ്ഥാ​ന​ത്തെ തീ​യേ​റ്റ​റു​ക​ളി​ൽ രാ​ത്രി പ​ത്തി​ന് ശേ​ഷം ഇ​നി പ്ര​ദ​ർ​ശ​ന​മു​ണ്ടാ​കി​ല്ല. പു​തു​വ​ർ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് നാ​ല് ദി​വ​സം സ​ർ​ക്കാ​ർ രാ​ത്രി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണ് തീ​രു​മാ​നം. കോ​വി​ഡ് കാ​ല​ത്ത് അ​ട​ച്ച തീ​യ​റ്റ​റു​ക​ൾ പ​ല​തും അ​ടു​ത്ത​കാ​ല​ത്താ​ണ് തുറന്നത്.

ഒ​മി​ക്രോ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തിന്റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ 30 മു​ത​ൽ ജ​നു​വ​രി ര​ണ്ടു വ​രെ രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളും രാ​ത്രി പ​ത്തി​ന് ശേ​ഷം വിലക്കിയിട്ടുണ്ട്.

eng­lish sum­ma­ry; There will be no show after mid­night on fire games

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.