22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024

ആന്ധ്രാപ്രദേശില്‍ ബിജെപി മദ്യത്തിന്റെ പേരില്‍ വോട്ട് പിടിക്കുന്നു

Janayugom Webdesk
അമരാവതി
December 29, 2021 12:28 pm

രാജ്യത്ത് ആകമാനം മദ്യനിരോധനം, മദ്യവര്‍ജ്ജനം പറഞ്ഞു നടക്കുന്ന ബിജെപി, പക്ഷെ ആന്ധ്രാപ്രദേശിലെ ജനങ്ങളെ മദ്യപാന്‍മാരാക്കന്‍ ശ്രമിക്കുന്നെന്ന ആരോപണമുയരുന്നു. 2024ൽ നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു കോടി വോട്ട് നൽകുകയാണെങ്കിൽ 200 രൂപയുടെ ക്വാട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകാമെന്ന വാഗ്ദാനവുമായി ആന്ധ്രാപ്രദേശ് ബിജെപി അധ്യക്ഷൻ സോമു വീർരാജു. ചൊവ്വാഴ്ച വിജയവാഡയിൽ വച്ച് നടന്ന യോഗത്തിൽ വെച്ചായിരുന്നു സോമു വീർരാജുവിന്റെ പ്രഖ്യാപനം. ഒരു കോടി വോട്ട് ബിജെപിയ്ക്ക് നൽകൂ, ഞങ്ങൾ 70 രൂപയ്ക്ക് മദ്യം നൽകുമെന്നും സോമു വീർരാജു പറഞ്ഞു.

കൂടുതൽ വരുമാനം ഉണ്ടാവുകയാണെങ്കിൽ ക്വാട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകുമെന്ന് സോമു വീർരാജു പറഞ്ഞതായി ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുഒരു ക്വാര്‍ട്ടറിന്‌ 200 രൂപയ്ക്കാണ് ആന്ധ്രാപ്രദേശ് സർക്കാർ നിലവിൽ മദ്യം വിൽക്കുന്നത്. എന്നാൽ സർക്കാർ വിൽക്കുന്നത് നിലവാരമില്ലാത്ത മദ്യമാണെന്നും വ്യാജ ബ്രാൻഡുകളുമാണെന്ന് അദ്ദേഹം ആരോപിച്ചു. നിലവാരമുള്ള പല ബ്രാൻഡ് മദ്യങ്ങളും സംസ്ഥാനത്ത് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിൽ വന്നാൽ ഏറ്റവും നല്ല മദ്യം വിലക്കുറവിൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വര്‍ഗീയത ഇളക്കി വിടുന്ന ബിജെപി ആന്ധ്രായിലെ ജനങ്ങളെ മദ്യത്തിന്റെ പേരില്‍ പ്രലോഭിക്കുകയാണ്,  മദ്യത്തിനെതിരെ സംസാരിക്കുന്ന സംഘപരിവാര്‍ നിലപാട് വെറും മേനിപറച്ചില്‍ മാത്രമായിരിക്കുന്നതായി വെളിപ്പെട്ടിരിക്കുന്നുവെന്നാണ് പൊതുവേദിയിലെ പ്രസംഗത്തിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം.

Eng­lish Sum­ma­ry: In Andhra Pradesh, the BJP is vot­ing on alcohol

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.