22 December 2024, Sunday
KSFE Galaxy Chits Banner 2

മൊബൈല്‍ഫോണ്‍ മോഷണക്കുറ്റം ആരോപിച്ച് ദളിത് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു, വീഡിയോ

Janayugom Webdesk
ലഖ്നൗ
December 29, 2021 7:49 pm

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച്‌ ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്.

അമേഠി ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ നിലത്ത് കിടത്തിയ ശേഷം രണ്ടുകാലിന്റെയും ഉപ്പുറ്റിയില്‍ വടി കൊണ്ട് നിരന്തരം തല്ലുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ടുപേര്‍ ചേര്‍ന്ന് കാലില്‍ പിടിച്ചശേഷം മൂന്നാമനാണ് മര്‍ദ്ദിച്ചത്. കുട്ടി വേദന കൊണ്ട് പുളയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

മര്‍ദ്ദനത്തിടെ കുട്ടിയെ നിലത്ത് വലിച്ചിഴയ്ക്കുന്നതും കാണാം. മുടിയില്‍ കുത്തിപ്പിടിച്ചും മറ്റും പീഡനം തുടര്‍ന്നു. പോക്‌സോ അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസന്വേഷണം പുരോഗമിക്കുന്നത്. മറ്റു രണ്ടു പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry: Dalit girl bru­tal­ly beat­en up alleg­ing mobile phone theft

You may like this video also

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.