6 May 2024, Monday

Related news

May 6, 2024
May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 3, 2024
April 29, 2024
April 5, 2024
April 4, 2024
April 3, 2024

ലോകത്ത് ഈ വര്‍ഷം കൊല്ലപ്പെട്ടത് 45 മാധ്യമപ്രവര്‍ത്തകര്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 30, 2021 10:01 pm

2021ല്‍ ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട രാജ്യങ്ങളിലൊന്ന് ഇന്ത്യ. മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ അഫ്ഗാനിസ്ഥാനോടൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഇരു രാജ്യങ്ങളിലും ആറ് മാധ്യമപ്രവര്‍ത്തകര്‍ വീതമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ലോകത്താകെ 45 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐപിഐ) വാര്‍ഷിക റിപ്പോര്‍ട്ടിലാണ് മാധ്യമസ്വാതന്ത്ര്യത്തെയും മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയെയും സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുള്ളത്.
മെക്സികോയിലാണ് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തരുടെ കൊലപാതകം നടന്നത്, ഏഴ് പേര്‍. തുടര്‍ച്ചയായ രണ്ടാം തവണയാണ് മെക്സികോ ഈ ലിസ്റ്റില്‍ ഒന്നാമതെത്തുന്നത്. 

കോംഗോയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഈ വര്‍ഷം ജീവന്‍ നഷ്ടമായത്. മാധ്യമങ്ങള്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുള്ള രാജ്യങ്ങളിലുള്‍പ്പെടെ, ലോകത്താകമാനം ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ലോകത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളിയാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. മാധ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതുമായ സംഭവങ്ങള്‍ വര്‍ധിക്കുമ്പോഴും ഭരണകൂടങ്ങള്‍ കൃത്യമായ അന്വേഷണവും തുടര്‍നടപടികളും സ്വീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

ENGLISH SUMMARY:Around the world, 45 jour­nal­ists have been killed this year
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.