22 December 2024, Sunday
KSFE Galaxy Chits Banner 2

അഡ്വ. രശ്‌മിത രാമചന്ദ്രന് മയിലമ്മ പുരസ്കാരം

Janayugom Webdesk
തിരുവനന്തപുരം
December 30, 2021 11:13 pm

രാജ്യത്ത് നടക്കുന്ന ജനകീയ സമരങ്ങളിലെ ഇടപെടലുകൾ നടത്തിയ അഡ്വ. രശ്മിത രാമചന്ദ്രന് 2021ലെ മയിലമ്മ പുരസ്കാരം. പൗരത്വ സമരമടക്കമുള്ള രാജ്യത്ത് നടക്കുന്ന ജനകീയ സമരങ്ങളിലെ ഇടപെടലുകളാണ് രശ്മിതയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ജനുവരി അഞ്ചിന് രാവിലെ 11ന് തിരുവനന്തപുരം ഗാന്ധിഭവനില്‍ നടക്കുന്ന മയിലമ്മ അനുസ്മരണ സമ്മേളനത്തില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പുരസ്കാര സമര്‍പ്പണം നടത്തും. ചടങ്ങില്‍ ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിന്റെ സ്വാമി സുഖാകാശ സരസ്വതി വ്യാഖ്യാനം ചെയ്ത ആത്മീയോത്സവം പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിക്കും. വിവിധ രംഗത്തെ ശ്രദ്ധേയരായ സ്ത്രീകളെ തദവസരത്തില്‍ ആദരിക്കും. പ്ലാച്ചിമട കൊക്കകോള കമ്പനിയുടെ ജല ചൂഷണത്തിനും മലീനികരണത്തിനുമെതിരെ ധീരോദാത്തമായി സമരം നയിച്ച ആദിവാസി നേതാവ് മയിലമ്മയുടെ സ്മരണാര്‍ത്ഥം മയിലമ്മ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം.

Eng­lish sum­ma­ry; May­il­am­ma Award for Adv. Rashmitha Ramachandran

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.