കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട.കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് 96 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. പുതുവത്സരത്തോടനുബന്ധിച്ച് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.സംഭവത്തില്‍ പറവൂര്‍ ചേന്ദമംഗലം സ്വദേശി ലിബിന്‍ എന്ന ആളെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.പുതുവത്സരാഘോഷങ്ങള്‍ക്കായി കൂടുതല്‍ ലഹരിമരുന്നുകള്‍ എത്താനുള്ള സാധ്യത കണക്കിലെടുത്ത് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് 96 കിലോയില്‍ അധികം കഞ്ചാവ് പിടികൂടിയത്. നേരെത്തെ കഞ്ചാവ് കേസില്‍ പ്രതിയായ ലിബിനെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വന്‍ കഞ്ചാവ് ശേഖരം എക്‌സൈസ് കണ്ടെത്തിയത്.
ലിബിനില്‍ നിന്നും ആദ്യം 2 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൂടുതല്‍ കഞ്ചാവ് ഇടപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കണയന്നൂര്‍ സ്വദേശി ബേബിക്ക് കൈമാറിയതായി ലിബിന്‍ വിവരം നല്‍കി. ശേഷം ഇടപ്പള്ളിയിലെ വീട്ടില്‍ എത്തിയെങ്കിലും ബേബി എന്ന ആള്‍ എക്‌സൈസ്സിനെ കണ്ട് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ഇയാളുടെ വീട്ടിലും കാറിലും നടത്തിയ പരിശോധനയിലാണ് 96 കിലോയില്‍ അധികം കഞ്ചാവ് എക്‌സൈസ് കണ്ടെത്തിയത്.
നിലവില്‍ ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
ന്യൂയര്‍ ആഘോഷങ്ങള്‍ക്കും മറ്റും വില്‍പ്പന നടത്താനായി അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് പ്രതികള്‍ കഞ്ചാവ് കേരളത്തിലെത്തിച്ചത്. സംഭവത്തില്‍ അറസ്റ്റിലായ ചേന്ദമംഗലം സ്വദേശി ലിബിനെ റിമാന്റ് ചെയ്തു.
english summary;96 kg cannabis seized in Kochi
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.