27 September 2024, Friday
KSFE Galaxy Chits Banner 2

ദേശീയ കലാഉത്സവിന് ഇന്ന് തിരശീല ഉയരും

Janayugom Webdesk
തിരുവനന്തപുരം
January 1, 2022 9:06 am

കേന്ദ്ര പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എൻസിഇആർടി സംഘടിപ്പിക്കുന്ന ദേശീയ കലാഉത്സവിന് ഇന്ന് തുടക്കമാകും. ഏഴ് ദിനങ്ങളിലായി അരങ്ങേറുന്ന ഓൺലൈൻ തത്സമയ മത്സരങ്ങളിൽ കേരളത്തിൽ നിന്ന് ഒൻപത് ഇനങ്ങളിലായി ഇക്കുറി പതിനെട്ട് കുട്ടികൾ പങ്കെടുക്കും. ആൺ പെൺ വിഭാഗങ്ങളിൽ പ്രത്യേകമായാണ് മത്സരങ്ങൾ നടക്കുന്നത്. ക്ലാസിക്കൽ, ഫോക്ക്, ചിത്രരചനാ, ശില്പകല, തദ്ദേശീയ കളിപ്പാട്ട നിർമ്മാണം തുടങ്ങിയ ഇനങ്ങളിലാണ് കുട്ടികൾ മാറ്റുരക്കുന്നത്.

കോഴിക്കോട് ജില്ലയിൽ വച്ചാണ് ഇത്തവണയും മത്സരങ്ങൾ അരങ്ങേറുന്നത്. സംഗീത നൃത്തയിനങ്ങൾ പ്രത്യേകം സജമാക്കിയ സ്റ്റുഡിയോ ഹാളിലും, രചനശില്പ നിർമ്മാണം തുടങ്ങിയവ കരാപറമ്പ് ഹയർസെക്കന്ററി സ്കൂളിലും അരങ്ങേറും. മത്സരാർത്ഥികളുടെ തത്സമയ പ്രകടനം ഡല്‍ഹിയിൽ നിന്നും വിധികർത്താക്കൾ ഓൺലൈനായി കാണും. ഇത്തവണയും സമഗ്ര ശിക്ഷ കേരളയ്ക്കാണ് സംഘാടന ചുമതല. പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടർ ഡോ എ പി കുട്ടികൃഷ്ണൻ വിജയാശംസകൾ നേർന്നു. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ സിന്ധു എസ്, സ്റ്റേറ്റ് മീഡിയ ഓഫീസർ അഭിലാഷ് തട്ടത്തുമല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകും.

eng­lish sum­ma­ry; The cur­tain will be raised today for the Nation­al kala utsav

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.