കോവളത്ത് മദ്യം വാങ്ങി വന്ന വിദേശിയെ തടഞ്ഞ സംഭവത്തില്‍ എസ്ഐ ഷാജിയെ സസ്പെന്‍ഡ് ചെയ്തു. സിഐയുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവം വിവാദമായതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും വിഷയത്തിൽ ഇടപെട്ടിരുന്നു. സംഭവത്തെക്കുറിച്ച് എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അദ്ദേഹം ഡിജിപി അനിൽകാന്തിനു നിർദേശം നൽകിയിരുന്നു. മദ്യവുമായി വന്ന സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞ സംഭവം ദൗര്‍ഭാഗ്യകരമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്.
സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണ് നടന്നത്. ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ചു നടപടി സ്വീകരിക്കും. ടൂറിസ്റ്റുകളോടുള്ള പൊലീസിന്റെ സമീപനത്തില്‍ മാറ്റം വരണം. ഇത്തരം സംഭവങ്ങള്‍ ടൂറിസം മേഖലയ്ക്കു തന്നെ തിരിച്ചടിയുണ്ടാകും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
english summary; Suspension for SI
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.