23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 15, 2024
October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024

നിങ്ങളുടെ മൗനമാണ് ഇവിടെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണത്തെ പ്രോത്സാഹിപ്പിക്കുന്നത്; മോഡിക്ക് കത്തെഴുതി ഐഐഎം വിദ്യാര്‍ത്ഥികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 8, 2022 2:47 pm

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തെക്കുറിച്ചും ആക്രമണങ്ങളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി ഐഐഎം വിദ്യാര്‍ത്ഥികള്‍.ബംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികളും മറ്റ് ഫാകല്‍റ്റി അംഗങ്ങളും ചേര്‍ന്നാണ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചത്.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളെ പ്രധാനമന്ത്രിയുടെ മൗനം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് കത്തില്‍ വിദ്യാര്‍ത്ഥികള്‍ തുറന്ന് വിമര്‍ശിക്കുന്നുണ്ട്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി, രാജ്യത്ത് വര്‍ധിക്കുന്ന അസഹിഷ്ണുതയിലുള്ള നിങ്ങളുടെ മൗനം, വിവിധ സംസ്‌കാരങ്ങള്‍ ഒരുമിച്ച് അധിവസിക്കുന്ന നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുന്ന ഞങ്ങളില്‍ വേദനയുളവാക്കുന്നുണ്ട്.

നിങ്ങളുടെ മൗനം ഇവിടെ വിദ്വേഷ ശബ്ദങ്ങള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്, അത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണ് കത്തില്‍ പറയുന്നു.രാജ്യത്തെ വിഘടിക്കാന്‍ ശ്രമിക്കുന്ന ശക്തികളില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ വേണ്ട നടപടികളെടുക്കണമെന്നും പ്രധാനമന്ത്രിയോട് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഐഐഎം ബെംഗളൂരുവിലെ 13 ഫാകല്‍റ്റി അംഗങ്ങളും ഐ.ഐ.എം അഹമ്മദാബാദിലെ മൂന്ന് പേരുമടക്കം 183 പേര്‍ ഒപ്പുവെച്ച കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മെയില്‍ വഴി അയച്ചിട്ടുണ്ട്.ഐഐഎം ബെംഗളൂരുവിലെ പ്രതീക് രാജ്, ദീപക് മല്‍ഘന്‍, ദല്‍ഹിയ മനി, രാജ്‌ലക്ഷ്മി വി മൂര്‍ത്തി, ഹേമ സ്വാമിനാഥന്‍ എന്നീ ഫാകല്‍റ്റി അംഗങ്ങള്‍ ചേര്‍ന്നാണ് കത്ത് അയച്ചത്.

Eng­lish Sum­ma­ry: It is your silence that pro­motes hate pro­pa­gan­da against minori­ties here; IIM stu­dents write let­ter to Modi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.