27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 23, 2024
November 18, 2024
November 18, 2024
November 18, 2024
October 29, 2024
October 28, 2024
October 16, 2024
October 6, 2024
October 4, 2024

തീവ്രവാദ ഭീഷണി: ആര്‍എസ്എസ് ആസ്ഥാനത്ത് കനത്ത സുരക്ഷ

Janayugom Webdesk
നാഗ്‌പൂര്‍
January 8, 2022 10:15 pm

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനായ ജെയ്ഷെ ഇ മുഹമ്മദിന്റെ ഭീഷണിയെ തുടര്‍ന്നാണ് നടപടി. നാഗ്പൂരിലെ ചില സ്ഥാപനങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി അടുത്തിടെ കശ്മീരില്‍ അറസ്റ്റിലായ ഭീകരര്‍ ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ഭീകരര്‍ നാഗപൂരില്‍ എത്തിയിരുന്നതായും രണ്ടു ദിവസം താമസിച്ചതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. 

സുരക്ഷയുടെ ഭാഗമായി ആര്‍എസ്എസ് ആസ്ഥാനത്തിന് ചുറ്റും ഫോട്ടോഗ്രഫിയും ഡ്രോണുകളുടെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്. കനത്ത പൊലീസ് വിന്യാസമാണ് നടത്തിയിട്ടുള്ളത്. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകളോ മറ്റോ കണ്ടെത്തിയാല്‍ നശിപ്പാക്കാനോ പിടിച്ചെടുക്കാനോ ആണ് ഉത്തരവിട്ടിട്ടുള്ളത്. നാഗ്പൂരിലെ മഹൽ പ്രദേശത്തെ സംഘ് ബിൽഡിങ് റോഡിലാണ് ആർഎസ്എസിന്റെ ആസ്ഥാനമായ ഡോ. ഹെഡ്ഗേവാർ ഭവൻ സ്ഥിതി ചെയ്യുന്നത്. 

ENGLISH SUMMARY:Terrorist threat: Heavy secu­ri­ty at RSS headquarters
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.