26 December 2024, Thursday
KSFE Galaxy Chits Banner 2

കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവം: അന്വേഷണം ഊർജിതമാക്കി പൊലീസ്

Janayugom Webdesk
kottayam
January 10, 2022 10:55 am
കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പങ്കാളിത്ത ലൈംഗിക ബന്ധത്തിൽ  ഉള്‍പ്പെടാന്‍ ഭര്‍ത്താവ് നിരന്തരമായ സമ്മര്‍ദം ചെലുത്തുന്നത് സഹിക്കവയ്യാതെ 26കാരി യുവതി പൊലീസിനെ  സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് അറിയുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഈ ഗ്രൂപ്പില്‍ എത്തിയത്.
ഇവരുടെ ഭര്‍ത്താവായ 32കാരന്‍ പണത്തിനും മറ്റുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും വേണ്ടിയാണ് സമൂഹമാധ്യമ ഗ്രൂപ്പ് ഉപയോഗിച്ചത്.  ഇതിനായി ഭാര്യയെയും ഇയാള്‍ നിർബന്ധിക്കുകയായിരുന്നു. ജില്ലയുടെയും, സംസ്ഥാനത്തിൻ്റെയും വിവിധ പ്രദേശങ്ങളിൽ ഉള്ളവർ ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. ഗ്രൂപ്പിലെ മുഴുവൻ വിവരങ്ങളും ശേഖരിക്കാനാണ് പോലീസിൻ്റെ നീക്കം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.