23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
November 28, 2024
September 20, 2024
September 20, 2024
September 18, 2024
September 17, 2024
September 16, 2024
September 10, 2024
May 27, 2024
January 19, 2024

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ നല്‍കും

Janayugom Webdesk
കൊച്ചി
January 10, 2022 10:56 am

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലാണ് ക്രൈംബ്രാഞ്ച് പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സുനിൽ കുമാറുമായി നടൻ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നതടക്കം ഗൂഡാലോചനയിലെ സുപ്രധാന വിവരങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.

ദിലീപിനൊപ്പം സുനിലിനെ നിരവധി തവണ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. ദിലീപിന് കുരുക്കായി ജയിലില്‍ നിന്നുള്ള സുനില്‍ കുമാറിന്റെ ഫോൺവിളിയും പുറത്തുവന്നു. പൾസർ സുനി സാക്ഷിയായ ജിൻസനുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ  കണ്ടിട്ടുണ്ടെന്ന് സുനിൽ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

eng­lish sum­ma­ry; The crime branch will file an appli­ca­tion today to ques­tion Pul­sar Suni

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.