26 December 2024, Thursday
KSFE Galaxy Chits Banner 2

കോട്ടയം നഗരമധ്യത്തിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു

Janayugom Webdesk
kottayam
January 10, 2022 2:46 pm

കോട്ടയം നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. സ്വകാര്യ ബസിന്റെ മുൻ ചക്രങ്ങൾക്കടിയിൽ ബൈക്ക് കുടുങ്ങിങ്കിലും, ബസ് ഡ്രൈവർ കൃത്യ സമയത്ത് ബ്രേക്ക് ചെയ്തതാണ് വൻ  ദുരന്തം ഒഴിവായത്.
അപകടത്തെ തുടർന്ന് കെ.കെ റോഡിൽ ഗതാഗത തടസവും ഉണ്ടായി.  തിങ്കളാഴ്ച ഉച്ചയ്ക്ക് 11.30 ന് കോട്ടയം നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ ജോസ്കോ ജുവലറിയ്ക്ക് മുന്നിലായിരുന്നു അപകടം. തിരുനക്കര മൈതാനം ചുറ്റി എത്തിയ എസ്.എൻ.ടി എന്ന സ്വകാര്യ ബസ് , തിരുനക്കര ബസ് സ്റ്റാൻഡിലേയ്ക്കു തിരിയുകയായിരുന്നു. ഇതിനിടെ മുന്നിൽ പോയ ബൈക്ക് ബസിനടിയിൽ കുടുങ്ങുകയായിരുന്നു.
നാട്ടുകാരുടെയും വഴിയാത്രക്കാരുടെയും ബഹളം കേട്ട് സ്വകാര്യ ബസ് ഡ്രൈവർ ബ്രേക്ക് ചെയ്യുകയായിരുന്നു. ഇതോടെയാണ് റോഡിൽ വീണെങ്കിലും ബൈക്ക് യാത്രക്കാരൻ ബസിനടിയിൽ കുടുങ്ങാതെ രക്ഷപെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.