19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
October 30, 2024
October 27, 2024

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോഡിയുടെ ചിത്രം ഒഴിവാക്കും

Janayugom Webdesk
ന്യൂഡല്‍ഹി
January 10, 2022 9:22 pm

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഒഴിവാക്കും. ഇതിനുള്ള നടപടി കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ചു. പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് ചിത്രങ്ങള്‍ ഒഴിവാക്കുന്നത്. തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ പെരുമാറ്റ ചട്ടം നിലവില്‍ വന്നുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം അസം, കേരള, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായും വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോഡിയുടെ ചിത്രം ഒഴിവാക്കിയിരുന്നു.

ENGLISH SUMMARY:Modi’s pic­ture will be removed from the covid certificate
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.