യുപിയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ഒരു ബിജെപി എംഎല്‍എ കൂടി രാജി വച്ചു. ശികോഹോബാദ് എംഎല്‍എ മുകേഷ് വര്‍മയാണ് ഇന്ന് രാജി വെച്ചത്. ഇതോടെ രാജി വെച്ച എംഎല്‍എമാരുടെ എണ്ണം ഏഴായി ആയി.
അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാന വനം ‑പരിസ്ഥിതി മന്ത്രി ദാരാസിങ് ചൗഹാന്‍ രാജിവച്ചതോടെ മണിക്കൂറുകളുടെ ഇടവേളയില്‍ പാര്‍ട്ടി വിട്ട മന്ത്രിസഭാംഗങ്ങളുടെ എണ്ണം രണ്ടായി. ചൊവ്വാഴ്ച തൊഴില്‍ വകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യ രാജിവച്ചിരുന്നു. തുടര്‍ന്ന് നാല് എംഎല്‍എമാരും പാര്‍ട്ടി വിട്ടു. ഇതോടെ 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ബിജെപി നേതാക്കളുടെ എണ്ണം ആറായി.
ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും അവഗണിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ദാരാസിങ് ചൗഹാന്‍ പറഞ്ഞു. ഇതിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയിലെത്തി.
അതിനിടെ ചൊവ്വാഴ്ച ബിജെപി വിട്ട നിയമസഭാംഗം, കിടപ്പുരോഗിയായ വിനയ് ഷാക്യയെ തട്ടിക്കൊണ്ടുപോയെന്ന് മകളും അല്ലെന്ന് ഷാക്യയും വ്യക്തമാക്കിയത് കൗതുകമായി. അവരുടെ കുടുംബപ്രശ്നമാണ് തട്ടിക്കൊണ്ടുപോകല്‍ പരാതിക്കു പിന്നിലെന്ന് ഇറ്റാവ പൊലീസ് ചീഫിന്റെ വീഡിയോ സന്ദേശവും പുറത്തുവന്നു. പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി എല്ലാ വിഭാഗങ്ങളും രംഗത്തുണ്ട്.
ENGLISH SUMMARY;BJP suffers another setback in UP; Another MLA resigned
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.