24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 21, 2024

ഹരിദ്വാര്‍ വിദ്വേഷ പ്രസംഗം: ത്യാഗിയെ അറസ്റ്റ് ചെയ്തതില്‍ കുടുംബത്തെയടക്കം ശപിച്ച് നരസിംഹാനന്ദ്

Janayugom Webdesk
ഡെറാഡൂണ്‍
January 14, 2022 10:20 pm

ഹരിദ്വാർ ധർമ സൻസദ് ഹിന്ദു സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുൻ ഷിയ വഖഫ് ബോർഡ് ​തലവൻ വസിം റിസ്‌വി എന്ന ജിതേന്ദ്ര നാരായൺ സിങ് ത്യാഗിയെ അറസ്റ്റ് ചെയ്തു. അടുത്തിടെയാണ് ഇയാൾ ഹിന്ദുമതത്തിൽ ചേർന്ന് ജിതേന്ദ്ര നാരായൺ സിങ് ത്യാഗി എന്ന പേര് സ്വീകരിച്ചത്.

മുസ്‍ലിങ്ങളെ കൊന്നൊടുക്കാൻ പുതിയ ആയുധങ്ങൾ കണ്ടെത്തണമെന്നാണ് ത്യാഗി സന്‍സദില്‍ പ്രസംഗിച്ചത്. അദ്ദേഹത്തോടൊപ്പം ഞങ്ങൾ ഉണ്ടാകുമെന്നാണ് വിദ്വേഷ പ്രസംഗ പരമ്പര സംഘടിപ്പിച്ച നരസിംഹാനന്ദ് പറഞ്ഞു. ത്യാഗിക്കെതിരെ ചുമത്തിയ കേസുകളിൽ താനും ഉൾപ്പെടുമെന്നും ഈ അറസ്റ്റ് നടത്തിയ പൊലീസുകാരേയും അവരുടെ കുട്ടികളേയും കാത്തിരിക്കുന്നത് മരണമാണെന്നും നരസിംഹാനന്ദ് ഭീഷണിപ്പെടുത്തി. പൊലീസുകാരെ ഭീഷണി പെടുത്തുന്ന നരസിംഹാനന്ദയുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. വംശീയ ഉന്മൂലത്തിന്റെ വിവാദ പരമാർശങ്ങൾ നടത്തിയ ഗാസിയബാദിലെ ദസ്നാ ദേവി ക്ഷേത്രത്തിലെ ചടങ്ങ് സംഘടിപ്പിച്ചത് നരസിംഹാനന്ദാണ് .

ത്യാഗിയെ റുർക്കിയിൽ വെച്ചാണ് അറസ്റ്റ് ചെയതെന്ന് ഹരിദ്വാർ പൊലീസ് സുപ്രണ്ടായ യോഗേന്ദ്ര റാവത്ത് അറിയിച്ചു. ത്യാഗി, നരസിംഹാനന്ദ്, അന്നപൂർണ്ണ എന്നിവരുൾപ്പടെ പത്തിലധികം പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും യോഗ്രേന്ദ്ര റാവത്ത് പറഞ്ഞു. കേസിൽ പൊലീസ് സ്വീകരിച്ച നടപടികളെകുറിച്ച് പത്ത് ദിവത്തിനകം സത്യവാങ് മൂലം സമർപ്പിക്കാൻ ഉത്തരാഖണ്ഡ് സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചതിനു പിന്നാലെയാണ് അറസ്റ്റ് നടന്നത്.

Eng­lish sum­ma­ry: Harid­war hate speech: Narasimhanand threat­ens police for arrest­ing Thyagi

you may also like this video;

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.