22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

കോവിഡ് വഷളാക്കുന്ന ജീന്‍ കണ്ടെത്തി ശാസ്ത്രലോകം

Janayugom Webdesk
വാഴ്‌സോ
January 15, 2022 9:21 pm

കോവിഡ് ബാധിതരില്‍ രോഗം മൂര്‍ച്ഛിക്കുന്നതിനും മരണകാരണമാകുന്നതിനും ഇടയാക്കുന്ന ജീനുകളെ പോളണ്ടിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

ബിയാല്‍സ്റ്റോക് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദഗ്ധരുടേതാണ് കണ്ടെത്തല്‍. ഈ ജീന്‍ കോവിഡിനെ കൂടുതല്‍ അപകടകാരിയാക്കുമെന്നാണ് പുതിയ പഠനം, ഈ കണ്ടെത്തലോടെ കോവിഡ് ഏതൊക്കെ വിഭാഗത്തില്‍ എത്ര തീവ്രതയില്‍ അനുഭവപ്പെടുമെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്നും ആരോഗ്യരംഗം വിലയിരുത്തുന്നു.

കോവിഡ് ബാധിതരാകുന്ന ചിലര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവാറില്ല. എന്നാല്‍ ഒരുവിഭാഗത്തെ കോവിഡ് മാരകമായി ബാധിക്കുന്നുണ്ട്. സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരില്‍ കൂടുതലായും ഈ ജീനാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ വെളിപ്പെടുത്തി.

ഒരു വ്യക്തി കോവിഡ് ബാധിച്ച് എത്രത്തോളം പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് കണ്ടെത്താന്‍ സാധിക്കുന്ന കാര്യങ്ങളില്‍ നാലാമത്തെ പ്രധാന ഘടകമാണ് ഈ ജീന്‍. പ്രായം, ഭാരം, ലിംഗം എന്നിവ കണക്കാക്കി രോഗത്തിന്റെ തീവ്രത അളക്കാനാവുമെന്ന് പോളിഷ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

പോളിഷ് ജനസംഖ്യയിലെ പതിനാല് ശതമാനത്തിനും ഈ ജീന്‍ ഉണ്ട്. യൂറോപ്പില്‍ ഇത് ഒമ്പത് ശതമാനം വരെയാണ്. ഇന്ത്യയില്‍ ഇത് 27 ശതമാനമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മാര്‍സിന്‍ മോണിയുസ്‌കോ പറഞ്ഞു. ജനിതക ഘടകങ്ങള്‍ കോവിഡ് വ്യാപനത്തില്‍ സ്വാധീനം ചെലുത്തുന്നതായി നേരത്തെയും പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഈ ജീന്‍ ഉള്ളവരെ കണ്ടെത്തി വാക്സിനേഷന്‍ പ്രോത്സാഹിപ്പിച്ചാല്‍ കോവിഡ് മരണനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. ഒമിക്രോണ്‍ വ്യാപനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍, കോവിഡ് ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗവും വാക്‌സിന്‍ എടുക്കാത്തവരാണ്.

Eng­lish Sum­ma­ry: Sci­en­tists dis­cov­er Covid degen­er­a­tive gene

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.