22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 16, 2024

ഓട്ടോറിക്ഷയ്ക്ക് മുകളിൽ ലോറി മറിഞ്ഞ് ഒരാൾക്ക് ഗുരുതര പരുക്ക്

Janayugom Webdesk
മുംബൈ
January 16, 2022 4:54 pm

മുംബൈയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മണൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്. ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ ദുർഗാ നഗറിലെ ജോഗേശ്വരി വിക്രോളി ലിങ്ക് റോഡിന് സമീപമാണ് അപകടമുണ്ടായത്.

മണൽ നിറച്ചെത്തിയ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് ഓട്ടോറിക്ഷാ ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ഡ്രൈവറെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഓട്ടോറിക്ഷയ്‌ക്കൊപ്പം നിരവധി ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ട്രക്ക് ഡ്രൈവർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Eng­lish sum­ma­ry; One per­son was seri­ous­ly injured when a lor­ry over­turned on top of an autorickshaw

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.