22 December 2024, Sunday
KSFE Galaxy Chits Banner 2

വിസ്‌മയ കാഴ്ചയുടെ പകിട്ടില്‍ ജിബിന്റെ ചിത്രങ്ങള്‍

ഷാജി ഇടപ്പള്ളി
കൊച്ചി
January 17, 2022 8:32 am

ഫോട്ടോഗ്രാഫിയേയും വെല്ലുന്ന സർഗസൃഷ്ടിയാണ് ജിബിൻ കളർലിമയുടെ ചിത്രങ്ങൾ. നഗരത്തിലേക്ക് തുറക്കുന്ന ഇടുങ്ങിയ വഴികളുടെ മനസിൽ പതിഞ്ഞ കാഴ്ചകളോരോന്നും ഒട്ടും സൗന്ദര്യം ചോരാതെ കാന്‍വാസുകളിലായി. കോവിഡ് കാലയളവിൽ പകർത്തിയ ചിത്രങ്ങളാണ് എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിലെ ‘ദി സോളോ ഷോ ’ പ്രദർശനത്തിൽ ’ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രകലയിൽ സ്വായത്തമാക്കിയ കഴിവുകൾക്കൊപ്പം ഫോട്ടോഗ്രാഫിയിലെ വൈദഗ്ദ്യവും ഒത്തിണങ്ങിയ ചിത്രരചനയിലെ വർണവിന്യാസവും അതിലേറെ മനോഹരമാക്കുന്നത് കാഴ്ചയെ ആകർഷിക്കുന്ന വെളിച്ചവിതാനവുമാണ്. ഒറ്റ കാഴ്ചയിൽ നഗര ദൃശ്യം ഒപ്പിയെടുത്ത ഫോട്ടോ പ്രദർശനമാണെന്ന് തോന്നിപ്പോകും. പഴയ കാലങ്ങളിലെ സാധാരണ കെട്ടിടങ്ങൾ മുതൽ കെട്ടിട സമുച്ചയങ്ങൾ വരെയുണ്ട്. വഴികളിൽ സൈക്കിൾ, സ്കൂട്ടർ, ഓട്ടോറിക്ഷ, കാർ അങ്ങനെ വ്യത്യസ്തമായ മാറ്റങ്ങളുടെ പകർച്ചയും പ്രകടമാണ്.

വിവിധ വലിപ്പത്തിൽ അക്രിലിക്, വാട്ടർ കളർ എന്നീ മാധ്യമങ്ങളിൽ വരച്ചിട്ടുള്ള 36 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ജിബിൻ നടത്തുന്ന രണ്ടാമത്തെ സോളോ എക്സിബിഷൻ ആണിത്. ഗ്രൂപ്പ് പ്രദർശനങ്ങളിലും ലളിതകലാ അക്കാദമിയുടെ പ്രദർശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. തൃപ്പൂണിത്തുറ ആർഎൽവി ഫൈൻ ആർട്സ് കോളേജിൽ നിന്നും ചിത്രകല പഠനം പൂർത്തിയാക്കി 1999ൽ പുറത്തിറങ്ങിയെങ്കിലും ജീവിത ബുദ്ധിമുട്ടുകൾ കാരണം ഫോട്ടോഗ്രാഫി മേഖലയിലേക്കാണ് തിരിഞ്ഞത്. എറണാകുളം പത്മക്ക് സമീപം കളർലിമ സ്റ്റുഡിയോ ആരംഭിച്ചു. അപ്പോഴും പഠിച്ച കലയോട് വിട പറഞ്ഞില്ല. നഗരത്തിൽ നടക്കുന്ന എല്ലാ ചിത്രപ്രദർശനങ്ങളും കാണാൻ പോകുമായിരുന്നു.

ഇതിനിടയിൽ 2014ൽ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ കാണാനിടയായ പ്രശസ്ത ജലഛായ ചിത്രകാരൻ സദു അലിയൂരിന്റെ വാട്ടർ കളർ എക്സിബിഷൻ വീണ്ടും വരയ്ക്ക് പ്രചോദനമായെന്ന് ജിബിൻ പറഞ്ഞു. വാട്ടർ കളറിൽ വരച്ചു തുടങ്ങി. എളുപ്പവും അതിലേറെ പ്രയാസകരവുമാണ് വാട്ടർ കളർ ഉപയോഗിച്ചുള്ള രചനകൾ. അക്രിലിക്കും ഓയിലും ഉൾപ്പെടെ എല്ലാ മാധ്യമങ്ങളും വഴങ്ങുന്ന കലാകാരനാണ്. ഓരോ ചിത്രത്തിലും ലൈറ്റ് ആന്റ് ഷെയ്ഡ് കൃത്യതയോടെ ശ്രദ്ധിക്കാറുണ്ടെന്നും ജിബിൻ പറഞ്ഞു. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ കോവിഡ് രൂക്ഷമാകുന്നതുവരെ ഗ്യാലറിയും നടത്തിയിരുന്നു. എറണാകുളം ചെറായി സ്വദേശിയാണ്. ഭാര്യ ദേവി. ദേവനന്ദ, വിഘ്നേഷ് എന്നിവർ മക്കൾ. പ്രദർശനം നാളെ സമാപിക്കും.

eng­lish sum­ma­ry; Jib’s pic­tures in the aisle of inspir­ing sight

you may also like this video;

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.