കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ല്‍ കൂടുതലുള്ള ജില്ലകളില്‍ ഗ്രാമസഭകളും വികസന സെമിനാറുകളും ഓണ്‍ലൈനായി ചേരും. ടെസ്റ്റ് പോസിറ്റിവിറ്റി 20ല്‍ കൂടുതലുള്ള ജില്ലകളില്‍ 50 പേരില്‍ കൂടുതല്‍ ഒന്നിച്ചു ചേരാന്‍ പാടില്ല.കൂടുതലായി പങ്കെടുക്കാനുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ നിര്‍ദേശിച്ചു.
വാര്‍ഷിക പദ്ധതി പരിഷ്‌കരണം 22ന് തന്നെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കണം. കേന്ദ്രഫണ്ടുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള പദ്ധതി രൂപവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ 28 നകം പൂര്‍ത്തിയാക്കുകയും വേണം. സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ജാഗ്രതയോടൊപ്പം കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മുന്നോട്ടുപോകണമെന്നും നിര്‍ദേശമുണ്ട്.
english summary;Gram Sabhas and Development Seminar online; Minister MV Govindan
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.