22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 6, 2024
September 16, 2024
April 16, 2024
February 28, 2024
February 21, 2024
February 7, 2024
November 28, 2023
February 27, 2023
February 22, 2023

നടി ആക്രമണക്കേസ്: മുഖ്യസൂത്രധാരന്‍ ദിലീപ്

Janayugom Webdesk
കൊച്ചി
January 20, 2022 2:57 pm

നടി ആക്രമണക്കേസില്‍ മുഖ്യസൂത്രധാരന്‍ ദിലീപെന്ന് പ്രൊസിക്യൂഷന്‍. ലൈംഗിക പീഡനത്തിന് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതായും പ്രൊസിക്യൂഷന്‍ അറിയിച്ചു. വിചാരണ ഘട്ടത്തില്‍ 20 സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ ദിലീപെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു. കേസിൽ ദിലീപടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ എതിർത്തു. ‘വിഐപി’ എന്ന് വിളിക്കപ്പെട്ട ആറാമൻ ശരത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷൻ ശക്തമായി എതിർക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ. ലൈംഗിക പീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതി ന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ ആദ്യമാണ് ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പടുത്താൻ ശ്രമിക്കുന്നതും അപൂർവമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ദിലീപടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സിംഗിൾ ബെഞ്ച് പരിഗണിക്കാൻ ഇരിക്കെയാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയത്. ദിലീപിന് ജാമ്യം നൽകരുതെന്നും പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട് എന്നും പ്രോസിക്യൂഷൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിന്റെയും ഗൂഢാലോചനാ കേസിന്റെയും മുഖ്യ സൂത്രധാരൻ ദിലീപാണ്. പ്രതിയുടെ ക്രിമിനൽ സ്വഭാവം ബോധ്യപ്പെടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഗൂഢാലോചന സംബന്ധിച്ച് വ്യക്തമായ തെളിവും മൊഴികളും കിട്ടിയതുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. സാധാരണ ഗതിയിൽ ഇത്തരത്തിലുള്ള ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് കൃത്യമായി തെളിവുകൾ ലഭിക്കാറില്ല. പക്ഷേ ഈ കേസിൽ ദിലീപിനെതിരെ ദിലീപിനൊപ്പമുള്ള ആൾ തന്നെ വന്ന് മൊഴി നൽകുകയും ഇത് സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിൽ 20 സാക്ഷികൾ കൂറുമാറിയെന്നും ഇതിന് പിന്നിൽ ദിലീപാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ സാമ്പിളുകളിൽ ഫോറൻസിക് പരിശോധന നടത്തണം. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

ദിലീപിന്റെ ഹർജികൾ 25 ലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഹർജികൾ 25 ലേക്ക് മാറ്റി. കേസിലെ നാല് സാക്ഷികളെ 22 നാണ് വിസ്തരിക്കുക. കേസിൽ അന്വേഷണ ഉദ്യോസ്ഥന്റെ കൈവശമുള്ള പീഡനദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങളിൽ കൃത്രിമം നടത്താൻ ഇടയുണ്ടെന്നും അത് കോടതിക്ക് നൽകണം എന്നുമുള്ള ദിലീപിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് പ്രോസിക്യൂഷന്റെ മറുപടി. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ കൈവശമുള്ള കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള കുറ്റാരോപിതൻ ദിലീപിന്റെ ഹർജിയും 25 ന് പരിഗണിക്കും. ജയിലിൽ കഴിയുന്ന പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാൻ അനുമതി തേടിയുള്ള അന്വേഷണ സംഘത്തിന്റെ ഹർജി ഉത്തരവിനായി മാറ്റി. കേസിലെ പുതിയ സാക്ഷികളായ നിലീഷ, കണ്ണദാസൻ, ഉഷ, സുരേഷ് എന്നിവരെയാണ് 22 ന് വിസ്തരിക്കുന്നത്. സത്യമൂർത്തിയെ 25 നും വിസ്തരിക്കും. അതേസമയം, നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഉൾപ്പെട്ട ആറ് പേരെയും തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് ആറാം പ്രതിയെന്നും പൊലീസ് പറയുന്നു. ദിലീപടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്

തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ

 

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം വിചാരണ കോടതിയിൽ സമർപ്പിച്ചു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളാണ് കോടതിയിൽ നൽകിയത്.
തുടരന്വേഷണത്തിന്റെ ഭാഗമായി പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി അന്വേഷണ സംഘം വിചാരണകോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

 

 

 

 

Eng­lish Sum­ma­ry: Actress assault case: Chief con­spir­a­tor Dileep

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.