24 November 2024, Sunday
KSFE Galaxy Chits Banner 2

സുഗന്ധവ്യഞ്ജന കയറ്റുമതിക്കായുള്ള രാജ്യത്തെ ആദ്യ പോര്‍ടല്‍ ഉദ്ഘാടനം ചെയ്തു

Janayugom Webdesk
കൊച്ചി
January 20, 2022 6:59 pm

സുഗന്ധവ്യഞ്ജന കയറ്റുമതിക്കായി സ്‌പൈസസ് ബോര്‍ഡ് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ ഓണ്‍ലൈന്‍ സ്‌പൈസ് പോര്‍ടല്‍ — spicexchangeindia.com — കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി സോം പര്‍കാശ് ഉദ്ഘാടനം ചെയ്തു. കോവിഡ് ഭീഷണനി നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ കയറ്റുമതിയില്‍ സഗുന്ധവ്യഞ്ജനങ്ങളുടെ പങ്ക് വര്‍ധിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. 225‑ലേറെ വരുന്ന സുഗന്ധവ്യഞ്ജനങ്ങളും ഉല്‍പ്പന്നങ്ങളുമാണ് 180‑ലേറെ രാജ്യങ്ങളിലേയ്ക്ക് നമ്മള്‍ കയറ്റുമതി ചെയ്യുന്നത്. 

കയറ്റുമതി വര്‍ധന, മൂല്യവര്‍ധന, ഗുണനിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയിലാണ് ഇന്ത്യ ഊന്നുന്നത്. ഇതിനായുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്നതാണ് സ്‌പൈസസ് ബോര്‍ഡ് അവതരിപ്പിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ സ്‌പൈസസ് ബോര്‍ഡ് സംഘടിപ്പിച്ച ചടങ്ങില്‍ ഓണ്‍ലൈനായാണ് കേന്ദ്രമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

സ്‌പൈസ്എക്‌സ്‌ചേഞ്ച്.കോം എന്ന പോര്‍ട്ടലിന്റെ വിശദവിവരങ്ങള്‍ സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സ്ത്യന്‍ ഐഎഫ്എസ് വിശദീകരിച്ചു. കോവിഡ് ഭീഷണിയെത്തുടര്‍ന്നാണ് ബോര്‍ഡ് ഇത്തരമൊരു പോര്‍ടലിനെപ്പറ്റി ആലോചിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമയം, സ്ഥലം, ഭാഷ തുടങ്ങിയവയുടെ പരിമിതകളില്ലാതെ ഇന്ത്യയില്‍ നിന്നുള്ള സ്‌പൈസ് കയറ്റുമതി സ്ഥാപനങ്ങളേയും ആഗോള ഇറക്കുമതി സ്ഥാപനങ്ങളേയും കൂട്ടിയിണക്കുന്ന 3ഡി വിര്‍ച്വല്‍ സേവനം നല്‍കുന്നതിലൂടെ കോവിഡ്ഭീഷണി ഒഴിഞ്ഞാലും പോര്‍ടല്‍ ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.. ഇതിനായി എഐ അധിഷ്ഠിത നൂതന സാങ്കേതികവിദ്യയാണ് പോര്‍ടല്‍ ഉപയോഗപ്പെടുത്തുന്നത്. കയറ്റുമതി, ഇറക്കുമതി സ്ഥാപനങ്ങളുടെ ഡേറ്റാബേസും ഇതിലൂടെ ലഭ്യമാകും. ഇടപാടുകാരുമായി വിര്‍ച്വല്‍ മീറ്റിംഗുകള്‍ നടത്താനും സൗകര്യമുണ്ടാകും. ഇതിലൂടെ ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് കൂടുതല്‍ വാണിജ്യ അവസരങ്ങള്‍ തുറന്നു കിട്ടും.

സുഗന്ധവ്യഞ്ജന കയറ്റുചെറിയാന്‍ സേവ്യര്‍മതി രംഗത്തെ ഇടപാടുകള്‍ എളുപ്പമാക്കുന്നതിലൂടെ ഈ മേഖലയിലെ വലിയൊരു കുതിപ്പാണ് ഈ പോര്‍ടല്‍ സാധ്യമാക്കിയിരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി ദിവാകര്‍ നാഥ് മിശ്ര പറഞ്ഞു. യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗായ്ത്രി ഇസ്സാര്‍ കമാര്‍ , യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, ധാക്കയിലെ ഹൈക്കമ്മീഷണര്‍ കെ ദൊരൈസ്വാമി , ബീജിംഗിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അക്വിനോ വിമല്‍ എന്നിവര്‍ പങ്കെടുത്തു.

ENGLISH SUMMARY:The coun­try’s first por­tal for spice exports has been launched
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.