24 September 2024, Tuesday
KSFE Galaxy Chits Banner 2

ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ:ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റു​ക​ളുടെ മുന്നില്‍ വ​ൻ തിരക്ക്

Janayugom Webdesk
ആലപ്പുഴ
January 20, 2022 8:03 pm

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെത്തുട​ർന്നു ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രും ദി​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​മെ​ന്ന വാ​ർ​ത്ത പു​റ​ത്തു വ​ന്ന​തോ​ടെ ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റു​ക​ളുടെ മുന്നില്‍ വ​ൻ തി​ര​ക്ക്.​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​യാ​ൽ അ​തു വി​ദേ​ശ ചി​ല്ല​റ വി​ല്​പ്പ​ന ശാ​ല​ക​ളെ​യും ബാ​ധി​ക്കു​മെ​ന്ന മു​ൻ വി​ധി​യോ​ടെ​യാ​ണ് ആള്‍ക്കാര്‍ ​കൂ​ട്ടത്തോടെ ഔട്ടലറ്റുുകളിലേക്ക് എത്തുന്നത്. ​ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി എ​ല്ലാ ലെ​റ്റുു​ക​ളി​ലും വ​ൻ തി​ര​ക്കാ​ണ് . ക​ഴി​ഞ്ഞ ലോ​ക് ഡൗ​ൺ കാ​ല​ത്ത് ഇ​ര​ട്ടി​യി​ല​ധി​കം തു​ക ന​ൽ​കി​യാ​ണ് വ്യാ​ജ​മ​ദ്യം വാങ്ങിയത്. 

ഒ​രോ​യി​ട​ങ്ങ​ളി​ലും ധാ​രാ​ളം വ്യാ​ജ മ​ദ്യ​വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. മു​ൻ കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യ അ​നു​ഭ​വം ഉ​ണ്ടാ​കാ​തി​രി​ക്കു​വാ​നാ​ണ് മു​ൻ കൂ​ട്ടി ഇ​ഷ്ട ബ്രാ​ൻ​ഡ് വാ​ങ്ങി വ​യ്ക്കു​വാ​നാ​യി ചി​ല്ല​റ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. ലോ​ക് ഡൗ​ൺ മു​ന്നി​ൽ ക​ണ്ട് മ​ദ്യ വി​ൽ​പ്പ​ന​ക്കാ​രു​ടെ സം​ഘ​വും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.​ ഒ​രാ​ൾ​ക്കു മൂ​ന്ന് ലീ​റ്റ​ർ മ​ദ്യം മാ​ത്ര​മേ ഔ​ട്ട് ലെ​റ്റു​ക​ളി​ൽനിന്നു ല​ഭി​ക്കു​ക​യു​ള്ളൂ. അ​തി​നാ​ലാ​ണ് ഇ​ത്ത​ര​ക്കാ​ർ പ​ല​രെകൊ​ണ്ട് മ​ദ്യം വാ​ങ്ങി​പ്പി​ക്കു​ന്ന​ത്. വി​ല കു​റ​ഞ്ഞ മ​ദ്യം ഇ​ത്ത​രം വി​ൽ​പ്പ​ന​ക്കാ​ർ വാ​ങ്ങി കൂ​ട്ടി​യ​തി​നാ​ൽ പ​ല ചി​ല്ല​റ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും മ​ദ്യ​ത്തി​ന്‍റെ സ്റ്റോ​ക്ക് ഇല്ലാതായി. 

ഒ​രു ലീ​റ്റ​റി​ന് 850 രു​പ​യ്ക്കു ല​ഭി​ക്കു​ന്ന മ​ദ്യം ക​ഴി​ഞ്ഞ ലോ​ക് ഡൗ​ൺ സ​മ​യ​ത്ത് 2,500 രൂ​പ തൊ​ട്ട് മു​ക​ളി​ലേ​ക്കാ​യി​രു​ന്നു വി​ല.​ഈ ലാ​ഭം മു​ന്നി​ൽ ക​ണ്ടാ​ണ് ക​ച്ച​വ​ട​ക്കാ​ർ കൂ​ടു​ത​ൽ ക​രു​ത​ൽ ശേ​ഖ​രം തയാറാക്കുന്നത്.
ENGLISH SUMMARY :Huge crowd in front of bev­er­age outlets
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.