മംഗളൂരുവിൽ സന്യാസിയെ ഹണി ട്രാപ്പില്‍ കുടുക്കി 49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്ത്രീ ഉൾപ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. കുടക് ജില്ലയിലെ സോമവാർപേട്ട സ്വദേശി ഭവ്യ (30), ഹാസൻ ജില്ലയിലെ അറകലഗുഡു സ്വദേശി കുമാർ എന്ന രാജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ചിക്കമംഗളൂരു സ്വദേശിയായ പൂജാരിയെ പ്രത്യേക പൂജ നടത്താൻ മംഗളൂരുവിലെ പടവിനങ്ങാടിയിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
സന്യാസിയുമായി അടുത്തിടപഴകിയ യുവതി ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും, പിന്നാലെ ഭീഷണിപ്പെടുത്തി 49 ലക്ഷം രൂപ കൈക്കലാക്കുകയുമായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ സന്യാസി ആത്മഹത്യക്ക് ശ്രമിച്ചു. ഇതിന് പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതികളിൽ നിന്ന് 37,000 രൂപയുടെ രണ്ട് സ്വർണമോതിരങ്ങളും 31,000 രൂപയും നാല് മൊബൈലുകളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
English summary;Two persons, including a woman, were arrested
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.