23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
May 20, 2024
December 30, 2023
August 11, 2023
August 1, 2023
July 27, 2023
June 29, 2023
June 18, 2023
May 30, 2023
May 15, 2023

പിഞ്ചു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; കോടതിക്ക് പുറത്ത് പ്രതിയെ വെടിവെച്ച്‌ കൊന്ന് മുന്‍ ബിഎസ്‌എഫ് ജവാന്‍

Janayugom Webdesk
ഗൊരഖ്പൂര്‍
January 23, 2022 6:10 pm

പോക്‌സോ കേസില്‍ ജാമ്യം കിട്ടിയ പ്രതിയെ കോടതിക്ക് പുറത്ത് പെണ്‍കുട്ടിയുടെ അച്ഛന്‍ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബീഹാര്‍ സ്വദേശിയായ ദില്‍ഷാദ് ഹുസെയ്‌നാണ് വെടിയേറ്റ് മരിച്ചത്.കോടതിക്ക് പുറത്ത് അഭിഭാഷകനുമായി സംസാരിക്കവെ മുന്‍ ബിഎസ്‌എഫ് ജവാന്‍ കൂടിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ വെടിയുതിര്‍ക്കുകയായിരുന്നു. കേസില്‍ വാദത്തിനായി കോടതിയിലെത്തിയതായിരുന്നു ഇരുവരും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ അനുമതിയുള്ള സമയങ്ങളില്‍ മാത്രമായിരുന്നു കോടതിയിലേക്ക് പ്രവേശനം. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ദില്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. നീതി ലഭിക്കില്ലെന്ന് മനസ്സിലായതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
eng­lish summary;Ex-BSF jawan shoots daughter’s rape accused near court gate
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.