23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

September 17, 2024
September 16, 2024
May 2, 2024
February 10, 2024
February 1, 2024
January 15, 2024
January 8, 2024
December 22, 2023
December 10, 2023
December 5, 2023

ഒമിക്രോണിന്റെ വഴിതിരിവ് കോവിഡിന്റെ അന്ത്യ ഘട്ടത്തിലേക്കെന്ന് ലോക ആരോഗ്യ സംഘടന

Janayugom Webdesk
കോപ്പന്‍ഹേഗന്‍
January 24, 2022 11:53 am

കോവിഡിന്റെ  വകഭേദമായ ഒമിക്രോണ്‍  കോവിഡ്  മാഹാമാരിയെ പുതിയൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന . യൂറോപ്പ് കോവിഡിന്റെ  അവസാനഘട്ടത്തോട്  അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഡബ്ല്യൂഎച്ച്ഒ യുടെ  യൂറോപ്പില്‍ നിന്നുള്ള  ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ്ലെ  വാര്‍ത്താ ഏജന്‍സിയായ എ എഫ് പി യ്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മാര്‍ച്ചോടെ യൂറോപ്പിലെ 60 ശതമാനത്തോളം ആളുകളിലും  രോഗം ബാധിക്കും. ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലേക്ക് കടക്കുമെന്നും  ക്ലൂഗ്ലെ പറഞ്ഞു.

ഒമിക്രോണിന്റെ നിലവിലെ കുതിപ്പു കഴിഞ്ഞാല്‍ കുറച്ച് ആഴ്ചകളും മാസങ്ങളും മനുഷ്യരില്‍ പ്രതിരോധശേഷി ഉണ്ടാവും. അത് വാക്‌സിന്‍ മൂലമാവാം, അല്ലെങ്കില്‍ രോഗബാധമൂലമാവാം. എന്തായാലും ഇതുപോലൊരു തിരിച്ചുവരവ് കോവിഡിന് സാധ്യമാവില്ല ക്ലൂഗ്ലെ പറയുന്നു.

കോവിഡ് മടങ്ങിവന്നേക്കാം. എന്നാല്‍ അതിനു മുമ്പ് ശാന്തമായ ഒരു കാലഘട്ടം തീര്‍ച്ചയായും ഉണ്ടാവും. കോവിഡ് മടങ്ങിവരുന്നത് മഹാമാരി എന്ന നിലയില്‍ ആവണമെന്നില്ലെന്നും ക്ലൂഗ്ലെ കൂട്ടിചേര്‍ത്തു
Eng­lish Sum­ma­ry : omi­cron turn’s into covid final stage:WHO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.