23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 30, 2024
November 30, 2024
November 9, 2024
November 9, 2024
October 18, 2024
October 17, 2024
October 15, 2024
October 3, 2024
October 1, 2024

മൂന്നാറിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ

Janayugom Webdesk
മൂന്നാർ
January 25, 2022 4:58 pm

അന്യസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാറിൽ കണ്ണൻദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിയുമായ ഷാരോൺ സോയി(28)യെയാണ് കൊല്ലപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
യുവാവിനൊപ്പമുണ്ടായിരുന്ന ഷാഡർലാങ്ക് (31), വിബോയ് ചാബിയ (29) എന്നിവരെ രണ്ടുദിവമായി കാണുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. എസ്റ്റേറ്റ് തൊഴിലാളികളായ സഹപ്രവർത്തകരുമായി കൊല്ലപ്പെട്ട ഷാരോണും കാണാതായ രണ്ടുപേരും 23 ന് രാത്രി മദ്യപിച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. നാട്ടുകാർ നടത്തിയ ചർച്ചക്കൊടുവിലാണ് പ്രശ്നം പരിഹരിച്ചത്. എന്നാൽ ഇന്നലെ രാത്രിയോടെ മൂവരെയും കാണാതെ പോയി. ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെയാണ് വൈകുന്നേരം എസ്റ്റേറ്റിന് സമീപത്തെ കാട്ടിൽ ദേഹത്ത് പരുക്കുകളോടെ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൂന്നാർ പൊലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തമിഴ് തൊഴിലാളികളുടെ എണ്ണം കുറഞ്ഞതോടെ കമ്പനി അന്യസംസ്ഥാന തൊഴിലാളികളെയാണ് തെയിലക്കാടുകളിൽ ജോലിക്കായി നിയോഗിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: As a for­eign work­er was killed in Munnar

You may like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.