മുസ്ലിം ലീഗിന്റെ ഉപ സംഘടനയായ ഹരിതയുടെ മുൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പുതിയ സംഘടന നിലവിൽവന്നു. ‘ഷീറൊ’ (സോഷ്യൽ ഹെൽത്ത് എംപവർമെൻറ് റിസോഴ്സ് ഓർഗനൈസേഷൻ) എന്ന പേരിലാണ് സംഘടന രൂപവത്കരിച്ചത്. ഹരിതയിൽ നിന്ന് പുറത്താക്കപ്പെട്ടവരാണ് പുതിയ സംഘടനയിലെ അംഗങ്ങള്‍.
ഷീറോയുടെ ഭരണസമിതിയിലെ ഏഴ് പേരിൽ അഞ്ച് പേരും ഹരിത മുൻ ഭാരവാഹികളാണ്. ഹരിത മുൻ പ്രസിഡന്റ് മുഫീദ തെസ്‌നിയാണ് ചെയർപേഴ്‌സൺ. ഒരു രാഷ്ട്രീയ പാർട്ടിയുടെയും കീഴിലല്ല സംഘടന രജിസ്റ്റർ ചെയ്തതെന്നും സ്വതന്ത്ര സംഘടനയാണെന്നും മുഫീദ തെസ്നി പറഞ്ഞു.സ്ത്രീകളുടെ കുട്ടികളുടെയും ഉന്നമനമാണ് ലക്ഷ്യമെന്നും വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർ സംഘടനയുടെ ഭാഗമാണെന്നും അവർ പറഞ്ഞു. നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നാണ് ഹരിതയുടെ മുൻ കമ്മിറ്റിയെ മുസ്ലിം ലീഗ് പിരിച്ചുവിട്ടത്.
English Summary : New organization under the leadership of Haritha, a former member of the Muslim League Is coming. ‘SheRo
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.