23 December 2024, Monday
KSFE Galaxy Chits Banner 2

നമ്പർപ്ലേറ്റ് ഇല്ലാതെ ബൈക്ക് സ്റ്റണ്ട് ഇൻസ്റ്റഗ്രാം ഐ ഡി യില്‍ വലയിലായി

Janayugom Webdesk
January 26, 2022 2:14 pm

നമ്പർപ്ലേറ്റ് ഇല്ലാതെ ബൈക്കിൽ പാഞ്ഞ യുവാവിനെ മോട്ടോർവാഹന വകുപ്പ് പിടികൂടി. കാമറകളിൽ പെടാതെയും വാഹനപരിശോധനയ്ക്ക് കൈകാണിച്ചാൽ നിർത്താതെയും പായുന്ന ബൈക്കിന്റെ ചിത്രം പകർത്തിയാണ് ഉദ്യോഗസ്ഥർ വാഹന ഉടമയെ വലയിലാക്കിയത്. ബൈക്കിലുണ്ടായിരുന്ന ഇൻസ്റ്റഗ്രാം ഐ ഡി ആണ് തുമ്പായത്.
ഇൻസ്റ്റഗ്രാം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വാഹന ഉടമയായ യുവാവിനെ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. നമ്പർപ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാൽ നേരിട്ട്‌ കോടതിയിലേക്ക്‌ കൈമാറണമെന്നാണ് ചട്ടം. ഇതനുസരിച്ച് ബൈക്ക് കോടതിക്ക് വിട്ടിരിക്കുകയാണ്. കോടതി വിധിക്കുന്ന ശിക്ഷയ്ക്കുശേഷമേ വാഹനം വിട്ടുകിട്ടൂ.

അഴിച്ചുമാറ്റാൻ കഴിയാത്തവണ്ണം സ്ഥിരമായി ഘടിപ്പിക്കുന്ന അതീവസുരക്ഷാ നമ്പർപ്ലേറ്റുകൾ പൊട്ടിച്ചെടുത്ത് യുവാക്കൾ പായുന്നെന്ന പരാതിയെത്തുടർന്നാണ് അധികൃതർ പരിശോധന കടുപ്പിച്ചത്.
Eng­lish Sum­ma­ry : The motor vehi­cle depart­ment arrest­ed a youth who jumped on a bike with­out a num­ber plate
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.