ഉത്തരപ്രദേശില്‍ വ്യാജമദ്യം കഴിച്ച് ഒൻപത് പേർ മരിച്ചു. റായ്ബറേലിയിലെ പഹാദ്പൂർ ഗ്രാമത്തിലാണ് സംഭവം. മദ്യം കഴിച്ച 29 പേർ ഗുരുതരാവസ്ഥലയിൽ ചികിത്സയിലാണ്. മദ്യശാലയിൽ നിന്ന് മദ്യം വാങ്ങിക്കഴിച്ചവർക്കാണ് ദുരന്തമുണ്ടായത്. മദ്യപിച്ച ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പലരുടെയും ആരോഗ്യനില തുര്‍ന്ന് വഷളായി. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും രണ്ട് പേർ മരിച്ചിരുന്നു. മറ്റുള്ളവർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മദ്യശാലയുടെ ഉടമസ്ഥന്റെ വസതിയിൽ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്നും നിരവധി മദ്യകുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. അതേസമയം കടയുടമ വ്യാജമദ്യമാണ് ആളുകൾക്ക് നൽകിയതെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.
ENGLISH SUMMARY:Consumed illicit liquor in Rae Bareli
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.