വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയതിന് നടി ശ്വേത തിവാരിക്കെതിരെ കേസെടുത്തു. ഉടന്‍ അറസ്റ്റ് ചെയ്തേക്കും. ഭോപ്പാലിലെ ഷിംല ഹിൽസ് പൊലീസാണ് ഐപിസി 295(എ) വകുപ്പ് പ്രകാരം നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഷോ സ്റ്റോപ്പര്‍ എന്ന വെബ്സീരിസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് നടി ദൈവത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. തന്റെ അടിവസ്ത്രത്തിന്റെ അളവെടുക്കുന്നത് ദൈവമാണെന്നായിരുന്നു നടി പറഞ്ഞത്. എന്നാല്‍ അടിവസ്ത്രങ്ങളുടെ ഫാഷന്‍ പരിപാടിയായ ഷോ സ്റ്റോപ്പറിലെ അഭിനേതാവായ സൗരഭ് ജയിനെ ഉദ്ദേശിച്ചാണ് നടി പരാമര്‍ശം നടത്തിയത്. മഹാഭാരതം പരമ്പരയിലെ കൃഷ്ണന്റെ വേഷമാണ് സൗരഭ് ജയിനെ പ്രശസ്തനാക്കിയത്. ഇത് ഉദ്ദേശിച്ചായിരിക്കണം നടി പരാമര്‍ശമെന്നാണ് നിഗമനം.
നടിയുടെ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കു വഴി വച്ചിരുന്നു. സോനു പ്രജാപതി എന്ന ഭോപ്പാൽ നിവാസിയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് നടിക്കെതിരെ പരാതി നൽകിയത്. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് നടിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ശ്വേതയുടെ പരാമർശത്തെ കുറിച്ചു റിപ്പോർട്ട് തയ്യാറാക്കാൻ ഭോപ്പാൽ സിറ്റി പൊലീസിനോട് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ആവശ്യപ്പെട്ടിരുന്നു.
English Summary: Religious sentiment hurt; Case against actress Swetha
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.