19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024
December 10, 2024
December 8, 2024
December 8, 2024
December 6, 2024
December 6, 2024

ബ്രെണ്ടന്‍ ടെയ്‌ലര്‍ക്ക് മൂന്നര വര്‍ഷത്തെ വിലക്ക്

Janayugom Webdesk
ദുബായ്
January 29, 2022 10:40 am

വാതുവയ്പ്പുമായി ബ­ന്ധപ്പെട്ട വെളിപ്പെടുത്തലിന് പിന്നാലെ സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ബ്രെണ്ടന്‍ ടെയ്‌ലറെ മൂന്നരവര്‍ഷത്തേക്ക് വിലക്കി ഐസിസി. അഴിമതി വിരുദ്ധ പ്രവര്‍ത്തനത്തില്‍ താരം പങ്കാളിയാണെന്ന് സമ്മതിച്ചതായി ഐ­സി­സി കണ്ടെത്തി. ഐസിസി അഴിമതി വിരുദ്ധ കോഡിന്റെ നാല് കുറ്റങ്ങളും ഐ­സിസി ഉ­ത്തേജക വിരുദ്ധ കോഡ് ലംഘിച്ചതിനുമാണ് നടപടിയെന്നും ഐസിസി വ്യക്തമാക്കി.

താന്‍ യഥാസമയത്ത് ഒരു ബുക്കി തന്നെ സ്പോട്ട് ഫിക്സിംഗിന് സമീപിച്ചത് അറിയിച്ചില്ലെന്ന് താരം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിന് പുറമെ താന്‍ കൊക്കൈന്‍ ഉപയോഗിച്ചുവെന്നും അദ്ദേഹം സ­മ്മതിച്ചിരുന്നു. ഒരിക്കലും വാതുവയ്പ്പിന്റെ ഭാഗമായിട്ടില്ലെന്നും താനൊരു ചതിയനല്ലെന്നും ടെയ്‌ലര്‍ പറഞ്ഞിരുന്നു. കു­റ്റങ്ങള്‍ എല്ലാം സമ്മതിച്ചതിനാലാണ് ടെയ്‌ലറുടെ ശിക്ഷ മൂന്നര വര്‍ഷത്തെ വിലക്കില്‍ ഒതുങ്ങിയതെന്ന് ഐസിസി ഇന്റഗ്രിറ്റി യൂണിറ്റ് തലവന്‍ അലക്സ് മാര്‍ഷല്‍ പറഞ്ഞു.

ENGLISH SUMMARY:Brendan Tay­lor banned for three-and-a-half years
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.