23 December 2024, Monday
KSFE Galaxy Chits Banner 2

ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ട ഭാര്യയുടെ തല അടിച്ചു പൊട്ടിച്ചു, കുഞ്ഞിനെ വലിച്ചെറിഞ്ഞു ; ഭര്‍ത്താവ് അറസ്റ്റില്‍

Janayugom Webdesk
കൊല്ലം
January 29, 2022 3:45 pm

ഭര്‍ത്താവ്  ജോലിക്ക് പോകാത്തിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍  ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തഴുത്തല മിനി കോളനിയില്‍ സുധീഷ് ഭവനത്തില്‍ സുധീഷ്  ആണ് അറസ്റ്റിലായത്. ഭാര്യ ലക്ഷ്മിയെയാണ് ഇയാൾ ഉപദ്രവിച്ചത്.

ജനുവരി 26 ന് വൈകീട്ടായിരുന്നു സംഭവം. ജോലിക്കു പോകാതെ വീട്ടില്‍ നില്‍ക്കുന്ന സുധീഷിനോട് ജോലിക്ക് പോകണമെന്നും പണയംവെച്ച സ്വര്‍ണാഭരണങ്ങള്‍ എടുത്തുനല്‍കണമെന്നും ലക്ഷ്മി ആവശ്യപ്പെട്ടു.

ഇതിൽ പ്രകോപിതനായ പ്രതി ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിക്കുകയും, ഒന്നരവയസ്സുള്ള ഇവരുടെ കുഞ്ഞിനെ തൂക്കിയെടുത്തു കട്ടിലിലേക്കെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ജോലിക്ക് പോകാന്‍ സ്ഥിരമായി ഭാര്യ ലക്ഷ്മി സുധീഷിനോട് ആവശ്യപ്പെട്ടിരുന്നു.

Eng­lish sum­ma­ry: The wife, who was asked to go to work, was hit in the head and the baby was dragged away; Hus­band arrested

you my also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.