4 May 2024, Saturday

Related news

May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 1, 2024
April 30, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024

ഫാദർ ജോസ് ചിറ്റിലപള്ളി അന്തരിച്ചു

Janayugom Webdesk
ത‍‍ൃശ്ശൂര്‍
January 31, 2022 11:21 am

ഫാദർ ജോസ് ചിറ്റിലപള്ളി അന്തരിച്ചു. ഇന്ന് പുലർച്ചെ ജൂബിലി മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മസ്തിഷ്ക്കാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മൃതദേഹം നാളെ രാവിലെ 6.30 മുതൽ 11 മണി വരെ തൃശൂർ ജൂബിലി മിഷന്‍ ഹോസ്പിറ്റലിനോട് ചേർന്നുള്ള ഓൾഡ് എജ് പ്രീസ്റ്റ് ഹോമിൽ പൊതു ദർശനത്തിന് വെയ്ക്കും. തുടർന്ന് മുണ്ടൂരിലുള്ള സഹോദരന്‍റെ വീട്ടിലേക്ക് കൊണ്ടുപോകും. 2.30 ന് മുണ്ടൂർ പള്ളിയിൽ സംസ്കരിക്കും. പുരോഹിതനായിരിക്കെ സെൻ്റ് തോമസ് കോളേജിൽ എസ്.എഫ്.ഐ സ്ഥാനാർത്ഥിയായി ചെയർമാൻ സ്ഥാനത്തേക്ക് വിജയിച്ച വ്യക്തിയാണ് ഫാദർ ജോസ്.

Eng­lish Sum­ma­ry : Father Jose chit­ti­rap­pal­ly passed way

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.