24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 10, 2024
August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024

കോവിഡ് പോരാട്ടത്തിൽ രാജ്യം കരുത്ത് തെളിയിച്ചു: രാഷ്ട്രപതി

Janayugom Webdesk
ന്യൂഡൽഹി
January 31, 2022 10:59 pm

കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ വാക്സിനേഷൻ പരിപാടിയിലൂടെ രാജ്യം കരുത്ത് തെളിയിച്ചുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്ത് 150 കോടി വാക്സിൻ ഡോസുകൾ നല്കാൻ കഴിഞ്ഞു. 70 ശതമാനം പേർ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചു. കൗ​മാ​ര​ക്കാ​ർ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ, ക​രു​ത​ൽ ഡോ​സ് എ​ന്നി​വ വ​ലി​യ നേ​ട്ടമാണെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിൽ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യത്തിന്റെ വികസനത്തിനായി സംഭാവനകൾ നൽകിയ മഹദ്‍വ്യക്തിത്വങ്ങളെയും രാഷ്ട്രപതി അനുസ്മരിച്ചു. ബി ആ​ർ അം​ബേ​ദ്ക​റു​ടെ തു​ല്യ​താ ന​യ​മാ​ണ് സ​ർ​ക്കാ​ർ പി​ന്തു​ട​രു​ന്ന​തെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. രാജ്യത്തെ ഹൈവേ നിർമ്മാണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ പണിയും നടക്കുന്നുണ്ട്. 

13 ലക്ഷത്തിലധികം എംഎസ്എംഇ സ്ഥാപനങ്ങൾ സർക്കാർ പദ്ധതികളിൽ നിന്ന് പ്രയോജനം നേടി. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സർക്കാർ ടെക്സ്റ്റൈൽ നിർമ്മാണ പാർക്കുകൾ സ്ഥാപിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചുവെന്നും കഴിഞ്ഞ വർഷം 4.5 കോടി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകിയിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

ENGLISH SUMMARY:Country proves strength in Covid strug­gle: President
You may also like this video

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.