25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024

ലഹരിക്കടിമയായ ഭര്‍ത്താവിന്റെ പീഡനത്തില്‍ മനംനൊന്ത് യുവതി ആത്മ ഹത്യചെയ്ത സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

Janayugom Webdesk
കൊല്ലം
February 2, 2022 8:43 pm

ഭര്‍തൃപീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. കുലശേഖരപുരം വില്ലേജില്‍ ആദിനാട് വടക്ക്മുറിയില്‍ ഗുരുപ്രീതിയില്‍ സുബിന്‍ (30) ആണ് അറസ്റ്റിലായത്. പുലിയൂര്‍ സ്വദേശിനിയായ ആതിരയും സുബിനും 2017ലാണ് വിവാഹിതരായത്. മയക്കുമരുന്നിനും കഞ്ചാവിനും അടിമയായ സുബിന്റെ നിരന്തരമായ മാനസീക ശാരീരിക പീഡനങ്ങള്‍ സഹിക്കവയ്യാതെയാണ് ആതിര ആത്മഹത്യ ചെയ്തത്. സംഭവത്തിനുപിന്നാലെ ആതിരയുടെ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തി.

സുബിന്‍റെ നിരന്തര പീഢനം കാരണമാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് ആതിര എഴുതിയ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സുബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ ആതിരയുടെ ആത്മഹത്യക്ക് കാരണം സുബിന്‍റെ മാനസിക പീഢനമാണെന്ന് വ്യക്തമായതില്‍ സുബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ ഷൈനു തോമസിന്‍റെ നിര്‍ദേശപ്രകാരം കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്‍റെ നിര്‍ദേശപ്രകാരം എസ്.ഐമാരായ ജയശങ്കര്‍, റസല്‍ജോര്‍ജ്ജ് സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.

Eng­lish Sum­ma­ry: Youth Arrest­ed in wife’s su-icide case in Kollam

TOP NEWS

December 25, 2024
December 25, 2024
December 25, 2024
December 25, 2024
December 25, 2024
December 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.