27 September 2024, Friday
KSFE Galaxy Chits Banner 2

പാക് പ്രധാനമന്ത്രി ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും

Janayugom Webdesk
ഇസ്ലാമാബാദ്
February 3, 2022 6:49 pm

ചൈനയില്‍ നാളെ ആരംഭിക്കുന്ന ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉള്‍പ്പെടെയുള്ള ഉന്നതനേതാക്കളുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തും.

ഉയിഗുർ മുസ്‍ലിങ്ങൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യുഎസും സഖ്യരാജ്യങ്ങളും ഒളിമ്പിക്സില്‍ നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നും വിഭിന്നമായ നിലപാടാണ് ഇമ്രാന്‍ ഖാന്‍ സ്വീകരിച്ചിരിക്കുന്നത്. സാമ്പത്തിക രംഗത്തും വ്യവസായ രംഗത്തുമുള്ള സഹകരണം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ചർച്ച നടത്തും. ചില ഉഭയകക്ഷി കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെക്കും.

eng­lish sum­ma­ry; The Prime Min­is­ter of Pak­istan will attend the open­ing cer­e­mo­ny of the Win­ter Olympics

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.