17 May 2024, Friday

Related news

May 9, 2024
May 8, 2024
May 8, 2024
April 17, 2024
April 10, 2024
April 5, 2024
March 27, 2024
March 13, 2024
February 22, 2024
February 21, 2024

പ്രദേശവാസികള്‍ക്ക് 75 ശതമാനം സംവരണം; ഹരിയാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു

Janayugom Webdesk
High Court
February 3, 2022 8:47 pm

ഛണ്ഡീഗഢ്; വ്യവസായശാലകളിലെ നിയമനങ്ങളില്‍ പ്രദേശവാസികള്‍ക്ക് 75 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഹരിയാന സര്‍ക്കാര്‍ ഉത്തരവ് ഹരിയാന‑പഞ്ചാബ് ഹൈക്കോടതി തടഞ്ഞു.

ജസ്റ്റിസ് അജയ് തിവാരിയും പങ്കജ് ജെയിനും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാര്‍ നിര്‍ദേശം താല്‍ക്കാലികമായി മരവിപ്പിച്ചത്. ഫരീദാബാദ് ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. സ്വകാര്യമേഖലയില്‍ പ്രദേശവാസികള്‍ക്ക് നിയമനത്തില്‍ സംവരണം ഏര്‍പ്പെടുത്താനായിരുന്നു ഹരിയാന സര്‍ക്കാരിന്റെ നിര്‍ദേശം.

മണ്ണിന്റെ മക്കള്‍ വാദം തൊഴിലുടമയുടെ ഭരണഘടനാപരമായ അവകാശത്തിനെതിരാണെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. സ്വകാര്യ മേഖലയില്‍ കഴിവും മറ്റും പരിഗണിച്ചാണ് തൊഴിലാളികളെ ജോലിക്ക് വയ്ക്കുന്നതെന്നും രാജ്യത്ത് എവിടെയും തൊഴിലെടുക്കാന്‍ ഇന്ത്യന്‍ പൗരന് അവകാശമുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

eng­lish summary;75% reser­va­tion for locals; The High Court stayed the order of the Haryana government
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.