23 September 2024, Monday
KSFE Galaxy Chits Banner 2

ജല്‍ജീവന്‍ മിഷന്‍: കുടിവെള്ളം ലഭിച്ചത് 29 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രം

Janayugom Webdesk
ന്യൂഡല്‍ഹി
February 4, 2022 8:09 pm

ദേശീയ ജല്‍ജീവന്‍ മിഷന്‍-കണക്ഷന്‍ നല്‍കിയത് 29% കുടുംബങ്ങള്‍ക്ക് മാത്രം. രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും 2024 ഓടെ ശുദ്ധജലം ലഭ്യമാക്കാനുള്ള ജല്‍ജീവന്‍ മിഷന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍ എന്ന് കണക്കുകള്‍.

2019 ഓഗസ്തില്‍ ആരംഭിച്ച പദ്ധതി രണ്ടര വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ 29.2 ശതമാനം കുടുംബങ്ങള്‍ക്ക് (5.67 കോടി) മാത്രമാണ് കുടിവെള്ള കണക്ഷ്ണ്‍ നല്‍കാനായത് എന്ന് എ എം ആരിഫ് എം പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ജല്‍ശക്തി സഹമന്ത്രി പ്രഹ്ലാദ് സിംഗ് പാട്ടീല്‍ ലോക്സഭയെ അറിയിച്ചു. ഇതുള്‍പ്പടെ രാജ്യത്ത് 8.90 കോടി (46.2) കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പൈപ്പ് വെള്ള കണക്ഷന്‍ ലഭ്യമായിട്ടുള്ളത്.

പദ്ധതിയുടെ ഭാഗമായി കേന്ദ്രസഹായമായി കേരളത്തിന് നാളിതുവരെ 1757 കോടി രൂപ ലഭ്യമാക്കിയെന്നും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 1052 കോടി ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.

eng­lish sum­ma­ry; Jal­jee­van Mis­sion: Only 29% of house­holds have access to safe drink­ing water

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.