22 September 2024, Sunday
KSFE Galaxy Chits Banner 2

സ്ഫുട്നിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി

Janayugom Webdesk
ന്യൂഡല്‍ഹി
February 7, 2022 4:40 pm

കോവിഡ് പ്രതിരോധ വാക്സിനായ സ്ഫുട്നിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്തെ രണ്ടാമത്തെ കോവിഡ് വാക്സിനാണിതെന്ന് മാണ്ഡവ്യ ട്വിറ്ററില്‍ കുറിച്ചു.
കോവിഡിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ വാക്സീന് 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
കഴിഞ്ഞ ആഴ്ചയാണ്, സിംഗിൾ ഡോസ് സ്പുട്‌നിക് ലൈറ്റ് വാക്സീന് അടിയന്തര ഉപയോഗാനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തത്.
രാജ്യത്തെ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായ റഷ്യൻ ‘സ്പുട്നിക് വി’യുടെ വാക്സീൻ ഘടകം-1 തന്നെയാണ് സ്പുട്‌നിക് ലൈറ്റിലും ഉള്ളത്. റഷ്യയിലെ ഗമാലിയ സെന്ററിലാണ് വാക്സീൻ വികസിപ്പിച്ചത്.

Eng­lish Sum­ma­ry: DCGI approves imme­di­ate use of Sput­nik vaccine

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.