വനിതാ ഐപിഎല്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ. മൂന്ന് ടീമുകള്‍ മാത്രം പങ്കെടുക്കുന്ന മിനി ടൂര്‍ണമെന്റാണ് ഐപിഎല്ലിന് സമാന്തരമായി ഇപ്പോള്‍ ബിസിസിഐ നടത്തുന്നത്. വിമന്‍സ് ടി20 ചലഞ്ച് എന്ന് പേരിട്ടാണ് സമാന്തരമായി വനിതകളുടെ പോരാട്ടം നടക്കാറുള്ളത്. അതേസമയം, വനിതാ ടി-20 ചലഞ്ച് ഇക്കൊല്ലം നടക്കുമെന്ന് ഗാംഗുലി നേരത്തെ അറിയിച്ചിരുന്നു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ടി-20 ചലഞ്ച് ഒഴിവാക്കിയിരുന്നു.
English Summary:The Women’s IPL will start soon
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.