19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 11, 2024
December 10, 2024
December 6, 2024
November 28, 2024
November 27, 2024
November 26, 2024
November 24, 2024
November 21, 2024
November 14, 2024

ഗവര്‍ണറെ നീക്കം ചെയ്യണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

Janayugom Webdesk
കൊല്‍ക്കത്ത
February 8, 2022 9:15 pm

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്‌ദീപ് ധന്‍ഖറുമായുള്ള വാക്പോര് മുറുകുന്നതിനിടെ ഗവര്‍ണറെ അടിയന്തരമായി നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള റിട്ട് ഹര്‍ജി കല്‍ക്കട്ട ഹൈക്കോടതി 11ന് പരിഗണിക്കും. അഭിഭാഷകനായ രാമപ്രസാദ് സര്‍ക്കാരാണ് റിട്ട് ഫയല്‍ ചെയ്തത്.

കഴിഞ്ഞ ദിവസം ധൻഖറിനെ മമതാ ബാനര്‍ജി ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തിരുന്നു. അധാർമ്മികവും ഭരണഘടനാ വിരുദ്ധവുമായ പ്രസ്താവനകളായ ബ്ലോക്ക് ചെയ്യാന്‍ കാരണമെന്നും സർക്കാർ ഉദ്യോഗസ്ഥരെ അയാളുടെ സേവകരായാണ് കണക്കാക്കുന്നതെന്നും മമത പറഞ്ഞിരുന്നു. ഗവർണർ എല്ലാവരുടെ നേർക്കും ചാരവൃത്തി നടത്തുകയാണെന്നും ഇത് പെഗാസസ് പോലെയാണെന്നും മമത ബാനർജി ആരോപിച്ചു.

അതേസമയം ഇതിന് പിന്നാലെ, മമത ബാനർജിയുടെ നീക്കം ഭരണഘടനാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ഗവർണർ പറഞ്ഞു. ഒരു സംസ്ഥാനവും ഭരണഘടനാ മാനദണ്ഡങ്ങളെയും നിയമങ്ങളെയും തടയുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണെന്ന് ഭരണഘടനയുടെ അനുച്ഛേദം 159 വ്യവസ്ഥ ചെയ്യുന്നുവെന്ന് ഗവർണർ ട്വീറ്റ് ചെയ്തിരുന്നു. ഈ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണറെ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

eng­lish summary;Petition in the High Court to remove the Governor

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.