22 September 2024, Sunday
KSFE Galaxy Chits Banner 2

ബസ് ചാർജ് വർധനവിൽ ഇന്ന് തീരുമാനമായേക്കും

Janayugom Webdesk
തിരുവനന്തപുരം
February 9, 2022 9:07 am

സംസ്ഥാനത്ത് ബസ് ചാർജ് വർധന സംബന്ധിച്ച് തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്തേക്കും. മിനിമം ചാർജ് പത്ത് രൂപയായി ഉയർത്തുന്നതും രാത്രി യാത്രകൾക്ക് 14 രൂപ മിനിമം ചാർജായി ഈടാക്കണമെന്ന ശുപാർശയും സർക്കാരിന്റെ മുന്നിലുണ്ട്.

വിദ്യാർത്ഥികളുടെ കൺസഷൻ രണ്ട് രൂപയിൽ നിന്നും അഞ്ച് രൂപയായി ഉയർത്തുന്നതു സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകളിൽ ഏകദേശ ധാരണയായിട്ടുണ്ട്. ബിപിഎൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കും. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വർധന നടപ്പിലാക്കുന്നത്.

eng­lish summary;The bus fare hike may be decid­ed today

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.