25 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

August 17, 2024
August 8, 2024
July 22, 2024
July 16, 2024
July 15, 2024
July 3, 2024
July 2, 2024
July 1, 2024
June 27, 2024
February 9, 2024

മാധ്യമ സ്വാതന്ത്ര്യ റിപ്പോർട്ട് അംഗീകരിക്കുന്നില്ലെന്ന് കേന്ദ്രം

Janayugom Webdesk
ന്യൂഡൽഹി
February 9, 2022 10:14 pm

വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യ 142-ാം സ്ഥാനത്തെന്ന കണ്ടെത്തലുകളോട് യോജിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്‌സഭയിൽ കോൺഗ്രസ് എംപി മനീഷ് തിവാരിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇക്കാര്യം അറിയിച്ചത്.

മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സാണ് മാർച്ചിൽ 180 രാജ്യങ്ങളുടെ മാധ്യമസ്വാതന്ത്ര്യ സൂചിക പുറത്തുവിട്ടത്. ഈ സംഘടനയുടെ കാഴ്ചപ്പാടുകളും രാജ്യങ്ങളുടെ റാങ്കിങ്ങും ഇന്ത്യ അംഗീകരിക്കുന്നില്ലെന്ന് നിത്യാനന്ദ് റായി പറഞ്ഞു.

ജൂലൈയിൽ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് മാധ്യമസ്വാതന്ത്ര്യത്തെ തകർത്ത 37 രാഷ്ട്രത്തലവന്മാരുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ഡിസംബറിലെ റിപ്പോർട്ടിൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്ന ഏറ്റവും അപകടകരമായ അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഉൾപ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: Cen­tral gov­ern­ment rejects media free­dom report

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.