22 September 2024, Sunday
KSFE Galaxy Chits Banner 2

കപ്പൽ യാത്രക്കിടെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് മലയാളിയെ കാണാതായി

Janayugom Webdesk
കോട്ടയം
February 11, 2022 10:00 am

കോട്ടയം കുറിച്ചി സ്വദേശിയായ യുവാവിനെ കപ്പൽ യാത്രക്കിടെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് കാണാതായി. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്ക് പോയ ചരക്ക് കപ്പലിലെ ജീവനക്കാരൻ ജസ്റ്റിന്‍ കുരുവിളയെയാണ് കാണാതായത്. തെരച്ചിൽ നടത്തിയെങ്കിലും ജസ്റ്റിനെ കണ്ടെത്താനായില്ലെന്ന് കപ്പൽ അധികൃതർ അറിയിച്ചു.

സംഭവത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായ മകൻ ജസ്റ്റിനുമായി ഫോണിൽ സംസാരിച്ചതായി മാതാവ് പറഞ്ഞിരുന്നു. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രയിലാണെന്നും സുഖമായി ഇരിക്കുന്നുവെന്നും വീഡിയോ കോളിൽ ജസ്റ്റിൻ പറഞ്ഞതായി അവര്‍ പറഞ്ഞു.

ഞായറാഴ്ച മുതൽ ജസ്റ്റിനെ കുടുംബാംഗങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എന്നാൽ ചൊവ്വാഴ്ച രാവിലെ കപ്പൽ കമ്പനിയുടെ അധികൃതർ ജസ്റ്റിനെ കാണാനില്ലെന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു. ആറ് വർഷമായി കപ്പലിൽ ജോലിചെയ്യുന്ന ജസ്റ്റിൻ കഴിഞ്ഞ നവംബറിൽ നാട്ടിലെത്തിയിരുന്നു. ജസ്റ്റിന്റെ സഹോദരനും കപ്പല്‍ ജീവനക്കാരനാണ്.

eng­lish summary;malayali young miss­ing from the Atlantic Ocean dur­ing the voyage

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.