23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

യുപി ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ; കൂടുതല്‍ ആത്മവിശ്വാസത്തില്‍ എസ്പി, ബിജെപി കേന്ദ്രങ്ങളില്‍ മ്ലാനത

പുളിക്കല്‍ സനില്‍രാഘവന്‍
February 11, 2022 1:46 pm

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സെമിഫൈനല്‍ മത്സരം എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യം ഏറെ ഉറ്റുനോക്കുന്ന ഉത്തർപ്രദേശിലെ 58 മണ്ഡലങ്ങളിലെ ആദ്യ ഘട്ട വോട്ടെടുപ്പോടെയാണ് പോരാട്ടം ആരംഭിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് വിധി എന്ത് തന്നെയായാലും അത് ബി ജെ പിയെ സംബന്ധിച്ച് കേന്ദ്രത്തിലടക്കം ഏറെ നിർണ്ണായകമാണ്. യുപി കൈവിടുന്ന ഒരു സാഹചര്യമുണ്ടായാല്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം അത് ബി ജെ പിയുടെ പ്രതീക്ഷകളെ തകിടം മറിക്കും. യുപി പടിച്ചാല്‍ ഇന്ത്യപിടിക്കുമെന്നാണ് പണ്ടുമുതലേ കേള്‍ക്കുന്ന ശബ്ദവും. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് യുപി. ഹിന്ദിയുടെ ഹൃദയഭൂമിയായ യുപി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഹൃദയഭൂമി കൂടിയാണ്.

മോഡിഉൾപ്പെടെ രാജ്യത്തിന്റെ പ്രധാനമന്ത്രിമാരിൽ ഭൂരിഭാഗവും യുപിയിലെ മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു.പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 11 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 58 നിയമസഭാ സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ 60.17 ശതമാനം വോട്ട് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് ഷാംലി ജില്ലയിലെ ഖൈറാനയിലാണ്- 65%. 45% വോട്ടുമായി സാഹിബാബാദ് മണ്ഡലമാണ് ഏറ്റവും പിറകില്‍. പൊതുവെ സമാധാനപൂർണ്ണമായിട്ടായിരുന്നു ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായത്. യുപിയിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ പ്രധാന പ്രതിപക്ഷമായ സമജ് വാദി പാര്‍ട്ടി ഏറെ പ്രതീക്ഷയിലാണ്.

കഴിഞ്ഞ തവണത്തെ സാഹചര്യം മാറിയെന്നും ഇത്തവണ മേഖലയില്‍ 35 ലേറെ മണ്ഡലങ്ങള്‍ തിരിച്ച് പിടിക്കാന്‍ സാധിക്കുമെന്നുമാണ് എസ് പി-ആർ എല്‍ ഡി സഖ്യം അവകാശപ്പെടുന്നത്. അതേസമയം തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തിരിച്ചടിയുണ്ടാവുമെന്നാണ് കർഷക സമര നേതാവ് രാകേഷ് ടികായത്ത് വോട്ടെടുപ്പ് ദിവസം അഭിപ്രായപ്പെട്ടത്. ‘യുപിയിൽ ബി ജെ പിയുടെ ഹിന്ദു-മുസ്ലിം മാതൃക പരാജയപ്പെട്ടു’ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഒരു രാഷ്ട്രീയ പാർട്ടിയും തന്റെ അരികിലേക്ക് വന്നിട്ടില്ലെന്നും ഏതെങ്കിലും പ്രത്യേക പാർട്ടിയെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് രാഷ്ട്രീയവുമായി ബന്ധമില്ലെന്നും കർഷകർക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 543 അംഗങ്ങളുള്ള ഇന്ത്യന്‍ പാർലമെന്റിലേക്ക് യു പിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ 80 പേരാണ്. മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങളുടെ അസ്വസ്ഥജനകമായ വർദ്ധനവ് ഈ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും ഉണ്ടായി.

മറ്റൊന്ന് സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളും പ്രധാനമായും വോട്ടിനെ സ്വാധീനിച്ചിട്ടുണ്ട്. . പി പി പി വ്യവസ്ഥയിൽ യുപിയുടെ പ്രതിശീർഷ വരുമാനം സിംബാബ്‌വെയേക്കാൾ വളരെ കുറവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മ നിരക്കും വലിയ തോതില്‍ ഉയർന്ന് നില്‍ക്കുന്നു. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് നരേന്ദ്ര മോഡി യുപി രാഷ്ട്രീയത്തിലേക്ക് എത്തുമ്പോഴുള്ള പ്രധാന വാഗ്ദാനം താൻ മൂന്ന് തവണ ഭരിച്ച സമ്പന്ന ഗുജറാത്തിനെപ്പോലെ യുപിയേയും മാറ്റുമെന്നതായിരുന്നു . എന്നാല്‍ മോഡിയുടെ ഗുജറാത്ത് മോഡലും ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ് .

വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, ആറ് പുതിയ മെട്രോകൾ, അഞ്ച് പുതിയ എക്‌സ്‌പ്രസ് ഹൈവേകൾ, രണ്ട് പുതിയ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, 25 പുതിയ ബസ് ടെർമിനലുകൾ എന്നിവ നിർമ്മിക്കുമെന്നും ബി ജെ പി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ യുപിയിലെ യുവാക്കള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു.

Eng­lish Sumam­ry: UP first phase elec­tions; SP more confident,Depression in BJP centers

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.