കുറ്റിപ്പുറത്ത് ലഹരി നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി. എടച്ചലം കുന്നുംപുറത്താണ് സംഭവം. ലഹരി വസ്തുക്കള്‍ പൊടിച്ച് പായ്ക്ക് ചെയ്യുന്ന കേന്ദ്രമാണ് കണ്ടെത്തിയത്. പട്ടാമ്പി കുന്നത്ത് തൊടി മുഹമ്മദ് എന്നയാളാണ് കെട്ടിടം വാടകയ്ക്ക് എടുത്തത്. ലഹരിവസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
പ്രദേശത്ത് ഇത്തരമൊരു ഫാക്ടറി പ്രവർത്തിക്കുന്നതായി നാട്ടുകാരാണ് കണ്ടെത്തിയത്. ഇവിടേക്ക് എത്തിയ പുകയില നാട്ടുകാർ തടയുകയും ചെയ്തിരുന്നു. നാട്ടുകാർ തടഞ്ഞതോടെ മൂന്നുപേർ ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. നടത്തിപ്പുകാരെ സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർ വൈകാതെ അറസ്റ്റിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
english summary;drug manufacturing factory found in Malappuram
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.