മഹാരാഷ്ട്രയിലെ പൂനെയില്‍ ഒരു പെട്ടി മാമ്പഴത്തിന് വില 31,000 രൂപ. അല്‍ഫോൻസ മാമ്പഴത്തിനാണ് വിപണിയില്‍ ഞെട്ടിക്കുന്ന വില ലഭിച്ചത്.
50 വർഷത്തിനിടയില്‍ മാങ്ങയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിലയാണിതെന്ന് വ്യാപാരികള്‍ പറയുന്നു. ഈ സീസണിലെ ആദ്യത്തെ മാമ്പഴങ്ങളാണിവ. അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ്ങ് കമ്മിറ്റിയില്‍ (എപിഎംസി) 5000 രൂപയിലാണ് ലേലം തുടങ്ങിയത്. ഇത് 31,000 രൂപയിലേക്ക് ഉയരുകയായിരുന്നു. സീസണിലെ ആദ്യ മാമ്പഴങ്ങളായതിനാല്‍ നിരവധി മൊത്തവ്യാപാരികള്‍ ലേലത്തില്‍ പങ്കെടുത്തു.
മാമ്പഴങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന അല്‍ഫോന്‍സ മാങ്ങ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്നത്. സാധാരണയായി ഫെബ്രുവരി ആദ്യവാരത്തില്‍ ഇവ വിപണിയിലെത്താറുണ്ട്.
English Summary: 31,000 for a box of mangoes
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.