22 September 2024, Sunday
KSFE Galaxy Chits Banner 2

കല്യാണ വീട്ടിലെ ബോംബേറ്: കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സംഘത്തിലെ തന്നെ രണ്ട് പേര്‍ കസ്റ്റഡിയില്‍

Janayugom Webdesk
ക​ണ്ണൂ​ർ
February 13, 2022 9:35 pm

ക​ല്യാ​ണ വീട്ടില്‍ ബോംബേറ് നടത്തിയ സംഘത്തിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എ​ച്ചൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ക്ഷ​യ്, റി​ജു​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ബോം​ബ് ഏ​റി​ൽ കൊ​ല്ല​പ്പെ​ട്ട ജി​ഷ്ണു​വി​ന്‍റെ സം​ഘ​ത്തി​ലു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഘാം​ഗം എ​റി​ഞ്ഞ നാ​ട​ൻ​ബോം​ബ് ജി​ഷ്ണു​വി​ന്‍റെ ത​ല​യി​ൽ കൊ​ള്ളു​ക​യാ​യി​രു​ന്നു. സം​ഘം ആ​ദ്യം എ​റി​ഞ്ഞ നാ​ട​ൻ​ബോം​ബ് പൊ​ട്ടി​യി​ല്ല. ഇ​ത് എ​ടു​ക്കാ​ൻ പോ​കു​മ്പോ​ൾ‌ ര​ണ്ടാ​മ​ത്തെ ബോം​ബ് ജി​ഷ്ണു​വി​ന്‍റെ ത​ല​യി​ൽ വീ​ണു. സ്ഫോ​ട​ന​ത്തി​ൽ ഹേ​മ​ന്ത്, ര​ജി​ലേ​ഷ്, അ​നു​രാ​ഗ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​ൽ ഒ​രാ​ളു​ടേ​ത് സാ​ര​മാ​യ പ​രി​ക്കാ​ണ്. ഇ​വ​രെ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.20 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തോ​ട്ട​ട​യി​ലെ സു​നി​ൽ കു​മാ​റി​ന്‍റെ മ​ക​ന്‍റെ സി​ന്ദൂ​രം എ​ന്ന ക​ല്യാ​ണ​വീ​ടി​ന് സ​മീ​പ​ത്തെ റോ​ഡി​ലാ​യി​രു​ന്നു സംഭവമുണ്ടായത്.

ക​ല്യാ​ണ​വീ​ട്ടി​ൽ ശ​നി​യാ​ഴ്ച അ​ർ​ധ രാ​ത്രി 12 ഓ​ടെ ചെ​റു​പ്പ​ക്കാ​ർ പാ​ട്ട് പാ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്നം വാ​ക്കേ​റ്റ​ത്തി​ലും കൈ​യാ​ങ്ക​ളി​യി​ലും എ​ത്തി​യി​രു​ന്നു. ഏ​ച്ചൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന യു​വാ​ക്ക​ളും ത​ദ്ദേ​ശ​വാ​സി​ക​ളാ​യ യു​വാ​ക്ക​ളും ചേ​രി​തി​രി​ഞ്ഞാ​യി​രു​ന്നു വാ​ക്കേ​റ്റം. ഇ​തി​നി​ടെ ചി​ല​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യും പ​റ യു​ന്നു. പ്ര​ശ്നം പി​ന്നീ​ട് നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ചാ​ലാ​ട് വ​ധൂ​ഗൃ​ഹ​ത്തി​ൽ​വ​ച്ചാ​യി​രു​ന്നു തോ​ട്ട​ട​യി​ലെ ഷ​മി​ൽ രാ​ജി​ന്‍റെ വി​വാ​ഹം. വി​വാ​ഹ​ച്ച​ട​ങ്ങ് ക​ഴി​ഞ്ഞ് വ​ര​നും വ​ധു​വും അ​ട​ക്ക മു​ള്ള വി​വാ​ഹ​പാ​ർ​ട്ടി വ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് ആ​ഘോ​ഷ​മാ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന് പ്ര​തി​കാ​ര​മാ യാ​ണ് സം​ഘം ബോം​ബു​മാ​യി വ​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ജി​ഷ്ണു​വി​ന്‍റെ ത​ല​യോ​ട്ടി റോ​ഡി​ൽ ചി​ന്നി ചി​ത​റി​യ നി​ല​യി​ലാ​ണ്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പൊ​ട്ടാ​ത്ത മ​റ്റൊ​രു ബോം​ബ് കൂ​ടി കണ്ടെടുത്തിട്ടുണ്ട്.

 

Eng­lish Sum­ma­ry: Wed­ding house bomb blast: Two mem­bers of Jish­nu’s gang are in custody

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.