22 September 2024, Sunday
KSFE Galaxy Chits Banner 2

കുട്ടികള്‍ നിര്‍ബന്ധമായും സ്‌കൂളില്‍ എത്തണമെന്ന് സര്‍ക്കാര്‍ തിട്ടൂരമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
February 14, 2022 11:54 am

എല്ലാ കുട്ടികളും നിര്‍ബന്ധമായും സ്‌കൂളില്‍ എത്തണമെന്ന് സര്‍ക്കാര്‍ തിട്ടൂരം ഇറക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ കുട്ടികളും സ്‌കൂളില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. 21 മുതല്‍ സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. ഇന്ന് സ്‌കൂളുകള്‍ തുറന്നപ്പോള്‍ നല്ല രീതിയിലുള്ള പങ്കാളിത്തമുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. സമയബന്ധിതമായി ക്ലാസുകള്‍ പൂര്‍ത്തിയാക്കി കൃത്യസമയത്ത് തന്നെ പരീക്ഷ നടത്തും. ആദ്യ ദിവസങ്ങളില്‍ കുട്ടികളുടെ കുറവുണ്ടായേക്കാം. രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ കുട്ടികളും സ്‌കൂളിലെത്തുന്ന സാഹചര്യമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry; Govern­ment does not want chil­dren to go to school compulsorily

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.